ഒടുവിൽ ആ സന്തോഷവാർത്ത എത്തി!! ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി നടൻ രാംചരൺ… | Ram Charan Happy News Malayalam
Ram Charan Happy News Malayalam : പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. താന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണെന്ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം അറിയിച്ചു. ഹനുമാന് ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്മണിക്കായി തയാറെടുക്കുകയാണെന്ന വാര്‍ത്തയാണ് പങ്കുവയ്ക്കുന്നുവെന്ന് രാം ചരണ്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമായ ഉപാസന കാമിനേനിയാണ് താരത്തിന്റെ ഭാര്യ. 2012 ജൂണ്‍ 14നായിരുന്നു ഇവരുടെ വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സൺ കൂടിയാണ് രാം ചരന്റെ ഭാര്യ. കേരളത്തില്‍ അടക്കം നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് രാം ചരണ്‍. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ബ്രഹ്മാണ്ഡ ഹിറ്റ് ആയതോടെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് താരത്തിന്റെ പ്രശസ്തി ഉയരുകയായിരുന്നു.

തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെയും സുരേഖയുടേയും മകനാണ് രാം ചരണ്‍. അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലെതിയതാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഉപാസന തന്റേയും രാം ചരണിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. വിവാഹിതരായിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിലും ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല ഇപ്പോളാണ് ഇരുവരും കുഞ്ഞിനായി കാത്തിരിക്കുന്നത്.
നേരത്തെ ഉപാസന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, താരകുടുംബം പ്രതികരിക്കാത്തത് കൊണ്ട് തന്നെ ഇതിൽ വ്യക്തത ഉണ്ടായിരുന്നില്ല. രാം ചരണിന്റെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവും ഇപ്പോൾ. ആർആർആർ റിലീസിന് ശേഷം താരത്തിന് നല്ല കാലമാണ്. നിറയെ സന്തോഷ വാർത്തകളാണ് തളരാതെ തേടിയെത്തുന്നത്.അതേസമയം, കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നിരന്തരം പലതരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നവരാണ് ഇരുവരും.കുട്ടികൾ ഇപ്പോൾ വേണ്ട എന്നത് തീരുമാനമാണെന്ന് രാം ചരണും ഒരിക്കൽ വ്യക്തമാക്കിയിരുന്നു.
View this post on Instagram