രക്ത ചന്ദനം ഉപയോഗിക്കേണ്ട വിധം…!

ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്.

ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനം പനിനീരിൽ അരച്ച് പുരട്ടാറുണ്ടു. ചിറകുള്ള രക്തചന്ദനത്തിന്റെ വിത്തുകൾ, കാറ്റിൽ പറന്നാണു് വിത്തുവിതരണം നടത്തുന്നതു്. വിളഞ്ഞുകഴിഞ്ഞ വിത്തുകൾ പൊഴിയുന്നതിനു മുമ്പായി മരത്തിൽ നിന്നും ശേഖരിച്ച് ഉണക്കി സൂക്ഷിക്കാറുണ്ടു.

കൃഷിസ്ഥലം നന്നായി ഉഴുതുമറിച്ച്, ഏക്കറിന് രണ്ട് ടൺ കണക്കിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് ഇളക്കും. അതിനുശേഷം മൂന്നു മീറ്റർ നീളം അര മീറ്റർ വീതി പതിനഞ്ചു് സെന്റിമീറ്റർ ഉയരം എന്ന അളവിൽ തവാരണകളെടുത്ത് മുകൾഭാഗം നിരപ്പാക്കും. വിത്തുകൾ പത്തു സെന്റിമീറ്റർ അകലത്തിലാണു് നടുന്നതു്. വിത്തുകൾക്കു് മുകളിൽ രണ്ടു സെന്റീമീറ്റർ കനത്തിൽ മണ്ണും മണലും ചാണകപ്പൊടിയും തുല്യമായി ചേർത്ത മിശ്രിതം കൊണ്ടു മൂടും.

അതിനു മുകളിൽ അഴുകിയ വൈക്കോൽ നിരത്തും. വേനൽക്കാലങ്ങളിൽ ദിവസം രണ്ടു പ്രവശ്യം നന്നായി നനച്ചുകൊടുക്കും. വിത്തുകൾ മുളക്കാൻ ഒരുമാസം മുതൽ മൂന്നുമാസം വരെ സമയമെടുക്കും. അതുവരെ നനച്ചും കളയെടുത്തും പരിപാലിക്കും. മുകളിലിട്ട വൈക്കോൽ മുളച്ചുതുടങ്ങിയാൽ അവ എടുത്ത് മാറ്റും. വിത്തുകൾ മൂന്നു മാസവരെ ഓരോ തവാരണയിൽ നിന്നും കുറേശേ കുറേശേയായി മുളച്ചു വന്നു കൊണ്ടിരിക്കും.