സാന്ത്വനത്തിലെ അപ്പു ചില്ലറക്കാരിയല്ല..!! താരം അഭിനയിച്ച സിനിമകൾ മനസ്സിലായോ… | Raksha raj Movies
Raksha raj Movies : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി രക്ഷാ രാജ്. സാന്ത്വനം പരമ്പരയിലെ അപർണ എന്ന കഥാപാത്രമായി തകർത്തഭിനയിക്കുന്ന രക്ഷ ഒട്ടേറെ ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. തുടക്കത്തിൽ കുറച്ചൊക്കെ നെഗറ്റീവ് ഷേഡിലാണ് അപ്പു എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് പൂർണ്ണമായും പോസിറ്റീവ് ടച്ചിലേക്ക് മാറുകയായിരുന്നു. ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം. ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ തന്റെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്.
താരത്തിന്റെ വിവാഹം ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. മാത്രമല്ല, രക്ഷയുടെ വിവാഹത്തിന് സാന്ത്വനം കുടുംബാംഗങ്ങൾ മൊത്തത്തിൽ എത്തിയിരുന്നു. സാന്ത്വനത്തിലെ അപർണ എന്ന കഥാപാത്രം രക്ഷക്ക് ഏറെ അഭിനയസാധ്യതകൾ നൽകുന്ന ഒരു വേഷമാണ്. ഒരേ സമയം പ്രണയം, സ്നേഹം, സന്തോഷം, സങ്കടം, ദേഷ്യം അങ്ങനെ എല്ലാ ഭാവങ്ങളും അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് രക്ഷയ്ക്കുള്ളത്. ഒരു നടി എന്ന നിലയിൽ വർഷങ്ങൾക്ക് മുന്നേ തന്നെ നമ്മൾ രക്ഷയെ ബിഗ്സ്ക്രീനിൽ കണ്ടിട്ടുണ്ട്.

ആ വിശേഷമാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുന്നത്. രണ്ട് മലയാളസിനിമകളിലാണ് രക്ഷ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കലാഭവൻ മണി നായകനായ മലയാളി എന്ന ചിത്രത്തിൽ നായികയുടെ സഹോദരിയായാണ് രക്ഷ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ കെ പി എസ് സി ലളിതക്കൊപ്പമായിരുന്നു രക്ഷയുടെ അഭിനയം. കുഞ്ചാക്കോ ബോബനും പൃഥ്വിരാജുമെല്ലാം പ്രധാനവേഷങ്ങളിൽ എത്തിയ ലോലിപോപ് എന്ന സിനിമയിലും രക്ഷ അഭിനയിച്ചിട്ടുണ്ട്.
ഭാവന അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയായാണ് ആ ചിത്രത്തിൽ രക്ഷ എത്തിയത്. എന്തായാലും സാന്ത്വനത്തിലെ അപർണയുടെ പഴയകാല ബിഗ് സ്ക്രീൻ സ്പേസ് കുത്തിപ്പൊക്കിയതിന്റെ കൗതുകത്തിലാണ് ആരാധകർ. സാന്ത്വനം പരമ്പരയിൽ രക്ഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇപ്പോൾ വലിയ പ്രാധാന്യമാണുള്ളത്. വിവാഹശേഷം കാര്യമായ ഇടവേള എടുക്കാതെ ലൊക്കേഷനിൽ തിരിച്ചെത്തുകയും ചെയ്തു രക്ഷ.