രക്ഷയുടെ സുഹൃത്തുക്കൾ ആ സത്യം വെളിപ്പെടുത്തുന്നു..!! അവർ എപ്പോഴാണ് ട്രാക്ക് മാറ്റിപ്പിടിച്ചതെന്ന് ഞങ്ങൾക്കറിയില്ല… | Raksha Raj Love Story

Raksha Raj Love Story : മലയാളികൾക്ക് ഇന്ന് ഏറെ പ്രിയങ്കരിയാണ് നടി രക്ഷാ രാജ്. ടെലിവിഷനിൽ റെക്കോർഡ് റേറ്റിങ്ങുമായി മുന്നേറുന്ന സാന്ത്വനം പരമ്പരയിൽ മുഖ്യകഥാപാത്രങ്ങളിൽ ഒന്നാണ് രക്ഷ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ വരണമാല്യം ചാർത്തി കൂടെക്കൂട്ടിയത്. സാന്ത്വനം ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു രക്ഷാ രാജിന്റേത്.

സാന്ത്വനത്തിൽ വിവിധ കഥാസന്ദർഭങ്ങളിലൂടെയും വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെയും കടന്നുപോകുന്ന അപർണ എന്ന അപ്പുവായി രക്ഷ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഭിനയത്തിലെ തിരക്കിനിടയിലാണ് താരത്തിന്റെ വിവാഹം. ഇപ്പോഴിതാ രക്ഷയുടെ വെഡിങ്ങ് സ്റ്റോറി വീഡിയോ സോഷ്യൽ മീഡിയ ആരാധകരിലേക്കെത്തിയിരിക്കുകയാണ്. പേപ്പർ പ്‌ളെയിൻ വെഡിങ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിൽ താഴെയുള്ള വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നടി ചിപ്പിയും കുടുംബവും ഉൾപ്പെടെ സാന്ത്വനം താരങ്ങളെല്ലാം വിവാഹത്തിനെത്തിയത് വെഡിങ്ങ് സ്റ്റോറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം രക്ഷയുടെ സുഹൃത്തുക്കൾ ആ രഹസ്യം വെളിപ്പെടുത്തുന്നതും സ്റ്റോറിയിൽ കാണാം. “ഞങ്ങൾ എല്ലാവരും ഫ്രണ്ട്സ് ആയിരുന്നു. ഞങ്ങളും രക്ഷയും ആർജ്ജക്കുമൊക്കെ. അവർ ക്ളോസ് ഫ്രണ്ട്സ് ആയിരുന്നു എന്നത് സത്യം. പക്ഷെ എപ്പോഴാണ് ഇങ്ങനെയൊരു പ്രണയം അവർക്കിടയിൽ ഉടലെടുത്തത് എന്ന് ഞങ്ങൾക്ക് പോലും അറിയില്ല”.

ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ആർജെക്ക് രക്ഷയുമായി സൗഹൃദത്തിലായിരുന്നു. ഉറ്റ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹത്തിന് ശേഷവും സാന്ത്വനത്തിൽ അപ്പുവായി എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് രക്ഷ. സാന്ത്വനത്തിലെ അപർണയായി രക്ഷയെ അല്ലാതെ മറ്റൊരു താരത്തെയും ഞങ്ങൾക്ക് സങ്കല്പിക്കാനേ ആവില്ല എന്ന നിലപാടിലാണ് സാന്ത്വനം ആരാധകർ. എന്തായാലും വിവാഹജീവിതത്തിന്റെ തിരക്കൊക്കെ മാറിവെച്ച് വീണ്ടും സാന്ത്വനം ലൊക്കേഷനിൽ ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ രക്ഷ.