രക്ഷയുടെ വിവാഹം ഇന്ന്..!! ചിത്രങ്ങളും വീഡിയോയും വൈറൽ… | Raksha Raj

Raksha Raj : കുടുംബപ്രക്ഷകർക്ക് ‘രക്ഷാ രാജ്’ എന്ന പേര് അൽപ്പം അപരിചിതമായിരിക്കും. അപർണയെന്നോ അപ്പുവെന്നോ പറഞ്ഞാൽ സാന്ത്വനത്തിലെ പ്രിയകഥാപാത്രം ഉടനടി മനസിലേക്കെത്തും. കുറച്ചൊക്കെ കുശുമ്പും അതിലധികം സ്നേഹവും മനസ് നിറയെ കരുതിവെച്ച അപ്പു എന്ന കഥാപാത്രമായി മിനിസ്‌ക്രീനിലെത്തുന്ന താരമാണ് നടി രക്ഷാ രാജ്. ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ വിവാഹവാർത്ത വളരെപ്പെട്ടെന്നായിരിന്നു ആരാധകർ അറിയുന്നത്.

ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷണലായ അർജക്കാണ് രക്ഷയുടെ വരൻ. ഇന്നാണ് താരത്തിന്റെ വിവാഹം. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കെ ജി എഫ് ചിത്രത്തിലെ മെഹബൂബ എന്ന ഗാനത്തിന്റെ അകമ്പടിയിൽ പുറത്തിറങ്ങിയ വീഡിയോയിൽ രക്ഷ നൃത്തം ചെയ്യുന്നതും കാണാം. മഞ്ഞ നിറത്തിലെ ലഹങ്കയിൽ അതിസുന്ദരിയാണ് രക്ഷ.

ഒപ്പം ഇരുകൈകളിലും കൈമുട്ട് വരെ നീളുന്ന മെഹന്തിയിടലും. മഞ്ഞ, ചുവപ്പ് നിറങ്ങൾ ഇടകലർന്നുള്ള നെക്ലെസ്, നെറ്റിച്ചുട്ടി.. അങ്ങനെ മൊത്തത്തിൽ കളർഫുൾ തന്നെയാണ് ചിത്രങ്ങളിലെ രക്ഷ. കഴിഞ്ഞ ദിവസം മേക്കപ്പ് ആർട്ടിസ്റ്റ് രക്ഷയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങളും താരത്തിന്റെ ആരാധകർ ആഘോഷമാക്കുകയായിരുന്നു. രസകരമായ കമന്റുകളാണ് രക്ഷയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമടിയിൽ പ്രത്യക്ഷപ്പെടുന്നത്.

ഞങ്ങളുടെ ഹരിയേട്ടനെ തേച്ചോ എന്നാണ് പല ആരാധകരും ഇതിന് തമാശയായിട്ട് ചോദിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞാലും സാന്ത്വനം സീരിയലിൽ അപർണയായി തുടരണം, അപ്പുക്കിളി സാന്ത്വനം വിട്ടുപോകല്ലേ എന്നുതുടങ്ങി വിവിധങ്ങളായ കമ്മന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അഭിനയത്തിനു പുറമേ മോഡലിങ്ങിലും മറ്റും സജീവമാണ് രക്ഷ. സോഷ്യൽ മീഡിയയിൽ സജീവമായ താരം റീൽസുകളും വീഡിയോയുമൊക്കെയായി തിളങ്ങിനിൽക്കാറാണ് പതിവ്. നിരവധി ആരാധകരാണ് താരത്തിന്റെ റീൽസുകൾക്ക് ലൈക്കും കമന്റുമായെത്തുന്നത്.

Rate this post