പൊതുവേദിയിൽ തിളങ്ങി അപ്പുക്കിളി..!! അഞ്ജുവിനേക്കാളും സുന്ദരി അപ്പുവെന്ന് ആരാധകർ… | Raksha Raj Shines At Inaguration Malayalam

Raksha Raj Shines At Inaguration Malayalam : വിവാഹശേഷം ഇതാദ്യമായി ഒരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം രക്ഷാ രാജ്. സാന്ത്വനം പരമ്പരയിലെ അപ്പു എന്ന കഥാപാത്രമായി മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന രക്ഷ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ വരണമാല്യം ചാർത്തിയത്. വിവാഹശേഷം ബ്രേക്ക് എടുക്കുന്നില്ലെന്നും ഉടനടി സാന്ത്വനത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യുമെന്നും കല്യാണദിനത്തിൽ തന്നെ രക്ഷ പ്രേക്ഷകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ കൊയിലാണ്ടിയിലുള്ള ലാ ബെല്ലേ സ്കിൻ കെയർ ബ്യൂട്ടി പാർലറിന്റെ ഉൽഘാടനത്തിന് താരം എത്തിയതിന്റെ ഫോട്ടോകളും വീഡിയോയുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കേരള ട്രഡീഷൻ പ്രതിഫലിപ്പിക്കുന്ന സ്പെഷ്യൽ കോസ്റ്യൂമിലായിരുന്നു രക്ഷ ഉൽഘാടനത്തിനെത്തിയത്. അതീവസുന്ദരിയായി ഷോപ്പിലെത്തിയ രക്ഷക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഫോട്ടോയും സെൽഫിയുമൊക്കെ എടുക്കാനായി ആരാധകർ തിരക്ക് കൂട്ടുകയായിരുന്നു.

ഒപ്പം സാന്ത്വനത്തിന്റെ വിശേഷങ്ങളായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. പ്രിയതാരത്തിന് വിവാഹാശംസകൾ അറിയിക്കാനും ആരാധകർ മറന്നില്ല. ഉൽഘാടനത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ അപ്പുക്കിളി ഏറെ സുന്ദരിയാണല്ലോ എന്ന തരത്തിൽ ഒട്ടേറെ കമ്മന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അഞ്ജുവിനെക്കാളും സുന്ദരി ശരിക്കും അപ്പു തന്നെയാണല്ലോ എന്നാണ് ഒരുകൂട്ടം പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. സാന്ത്വനത്തിൽ ഇപ്പോൾ ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് രക്ഷയുടെ അപ്പു എന്ന കഥാപാത്രം മുന്നോട്ടുപോകുന്നത്.

പലവിധ വികാരങ്ങളെ അതിന്റേതായ അടക്കത്തിലും ഒതുക്കത്തിലും അവതരിപ്പിച്ചുവെക്കുന്നതിൽ രക്ഷ മികവ് പുലർത്തുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിനുമുന്നേ ചുരുക്കം ചില പരമ്പരകളിലും ആൽബങ്ങളിലും രക്ഷ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ അപ്പുവായപ്പോഴാണ് താരത്തിന് പ്രേക്ഷകപിന്തുണ ഇത്രയധികം ലഭിക്കുന്നത്. മോഡലിങ്ങിലും കൈവെച്ചിട്ടുള്ള രക്ഷ സാന്ത്വനത്തിലെ അപ്പുവായി മറ്റാർക്കും പകരക്കാരിയാകാൻ പറ്റാത്ത രീതിയിൽ ആ കഥാപാത്രത്തിന് ജീവനേകുകയായിരുന്നു.

Rate this post