മേക്ക്ഓവർ കണ്ട് വിമർശിക്കുന്നവരോട്, നിങ്ങൾ ജനിക്കുന്നതിന് മുൻപ് തന്നെ ഞാൻ ഇതെല്ലാം ഇടുന്നതാണെന്ന് രാജിനി ചാണ്ടി, താരത്തിന്റെ പഴയകാല ചിത്രങ്ങൾ വൈറൽ ആവുന്നു!!!

0

ഒരു മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് രാജിനി ചാണ്ടി. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് ചില ചിത്രങ്ങളിലും താരം അഭിനയിച്ചു. ഏഷ്യാനറ്റിലെ ബിഗ്‌ബോസ് എന്ന പരിപാടിയിലും താരം പങ്കെടുത്തിട്ടുണ്ട്.

കിടിലൻ മേക്ക് ഓവറിലാണ് രാജിനി ചാണ്ടി എത്തിയിട്ടുള്ളത് എന്നാൽ താരത്തിന്റെ ചിത്രങ്ങൾ വൻ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാജിനി ചാണ്ടി തന്റെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വച്ചത്.

നിങ്ങൾ ജനിക്കുന്നതിനു മുൻപ് തന്നെ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുള്ളയാളാണ് താൻ എന്ന് താരം പറയുന്നു. 1970 മുതൽ താൻ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്നു താരം പറയുന്നു. എപ്പോഴും ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചതിനാൽ ചട്ടയും മുണ്ടും ഉപയോഗിക്കുന്നതാണ് തന്റെ യഥാർഥ മേക്ക് ഓവർ എന്നും താരം പറയുന്നു.

ചിത്രങ്ങൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം അത് സോഷ്യൽമീഡിയിയൽ നിറഞ്ഞ് നിൽക്കുകയാണ്. ബിഗ് ബോസിലെ താരത്തിന്റെ സഹമത്സരാർത്ഥികൾ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്. താരങ്ങൾ മാത്രമല്ല മറിച്ച് രാജിനിയുടെ ആരാധകരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.