ചിന്നു ഗർഭിണി.!? വിശേഷം അറിഞ്ഞ് പൊട്ടി കരഞ്ഞ് രാജേഷ്.!! വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ അമ്മയാവാൻ ഒരുങ്ങി ദീപ്‌തി രാജേഷ്; ആഹ്ളാദ തിമിര്പ്പിൽ ആരാധകർ | Rajesh Chinnu Pregnancy News Malayalam

Rajesh Chinnu Pregnancy News Malayalam : സോഷ്യൽ മീഡിയയിൽ കൂടി പ്രശസ്തരായ അനവധി കഴിവുറ്റ താരങ്ങൾ ഉണ്ട്. അത്തരം ഒരു പ്രമുഖ ജോഡിയാണ് രാജേഷ് ഈശ്വറും ഭാര്യ ദീപ്തിയും. ടിക് ടോക്ക് വീഡിയോകളിൽ കൂടി ഏറെ ശ്രദ്ധ ആകർഷിച്ച ഇരുവരും ജീവിതത്തിലെ പുത്തൻ സന്തോഷ വാർത്ത പങ്കിടുകയാണ് ഇപ്പോൾ.തങ്ങൾ ജീവിതത്തിലേക്ക് ഒരു സർപ്രൈസ് അഥിതി വരുന്ന കാര്യമാണ് ഇരുവരും ഇപ്പോൾ അറിയിക്കുന്നത്.

തങ്ങൾ ജീവിതത്തിലെ സുഖ സന്തോഷങ്ങളും കൂടാതെ പുത്തൻ നേട്ടങ്ങളും എല്ലാം പ്രിയ ആരാധകർക്കൊപ്പം പങ്കിടാറുള്ള പ്രിയ ജോഡി ഒടുവിൽ ഗോസിപ്പുകൾക്ക് എല്ലാം അവസാനം കുറിച്ച് കൊണ്ട് സർപ്രൈസായി ഒരു പ്രെഗ്നൻസി വെളിപ്പെടുത്തൽ നടത്തുകയാണ്.ഇൻസ്റ്റാഗ്രാമിൽ രാജേഷ് പങ്കുവെച്ച റീൽ ഇതിനോടകം തന്നെ വൈറൽ ആയി മാറി കഴിഞ്ഞു.

വീഡിയോയിൽ ഫോട്ടോ ഷൂട്ട്‌ വേണ്ടി റെഡിയായി നിൽക്കുന്ന രാജേഷ് അരികിലേക്ക് പ്രെഗ്നൻസി റിസൾട്ടുമായി ഓടി എത്തുന്ന ചിന്നു എന്ന ദീപ്തിയെ കാണാൻ കഴിയും.ദീപ്തി ഈ വരവും പ്രെഗ്നൻസി റിസൾട്ടും കാണുമ്പോൾ രാജേഷ് സന്തോഷവും ഈ വീഡിയോയിൽ കാണാൻ കഴിയും.

“ഞങ്ങളുടെ ഇടയിലേക്ക് ഒരാള്‍ കൂടെ വരാന്‍ പോകുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണം . ഇതൊരു ഫോട്ടോഷൂട്ടിന് ഇടയില്‍ അവള്‍ തന്നതായ ഒരു സര്‍പ്രൈസാണ് . ഈ ഫോട്ടോ ഷൂട്ടിന്റെ മുഴുവന്‍ ഐഡിയയും ചിന്നുവിന്റേതായിരുന്നു. ഒരുപാട് സന്തോഷം തോന്നുന്നു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല” രാജേഷ് ഇപ്രകാരം വീഡിയോക്ക് ഒപ്പം കുറിച്ചു. 2016ലാണ് ഇരുവരും വിവാഹിതരായത്.

Rate this post