ചിന്നു വീട്ടിലേക്ക് പോയി.!! ചിന്നുവിന്റെ ഏഴാം മാസ ചടങ്ങ് ആഘോഷമാക്കി രാജേഷും കുടുബവും; ഞങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും അഭിമാനമാണ്.!! | Rajesh Chinnu 7 Th Month Ceremony

Rajesh Chinnu 7 Th Month Ceremony : സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാറുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി നിരവധി സോഷ്യൽ മീഡിയകൾ ആണ് നമുക്ക് മുൻപിൽ സുലഭമായിട്ടുള്ളത്. ടിക്ക്ടോക്കിലൂടെ കടന്നുവന്ന നിരവധി താരങ്ങളെയും നമുക്ക് പരിചിതമാണ്. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ പ്രിയ സോഷ്യൽ മീഡിയ താരങ്ങളായ ചിന്നുവിന്റെയും രാജേഷിന്റെയും പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ചിന്നു ഇപ്പോൾ ഏഴാം മാസം ഗർഭിണിയാണ്. അച്ഛനും അമ്മയും ആവാൻ ഒരുങ്ങുകയാണ് ഇരുവരും. ഗർഭ കാലഘട്ടത്തിലെ എല്ലാ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് ഇവർ. ഉടൻ പണം, ബോയിങ് ബോയിങ് തുടങ്ങിയ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലുംതിളങ്ങിയ ഇരുവരും കണ്ണൻ ദേവൻ പരസ്യ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് പ്രിയപെട്ടവർ ആയിട്ടുണ്ട്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു ഇതിനെക്കുറിച്ചും താരങ്ങൾ ഇതിനും മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും, പരിചയപ്പെടുന്നതും. പിന്നീട് പല പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്.അതുകൊണ്ട് തന്നെ ഇവർപങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഏഴാം മാസം ചിന്നുവിന്റെ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വളരെ വിപുലമായ രീതിയിലാണ് ചിന്നുവിന്റെ ഏഴാം മാസത്തിലെ ചടങ്ങുകൾ നടത്തുന്നത്. വളരെ അതിമനോഹരിയായി അണിഞ്ഞൊരുങ്ങി വീട്ടിലെ ചടങ്ങുകൾ എല്ലാം തീർത്ത് ഓഡിറ്റോറിയത്തിലേക്ക് എത്തുകയും അവിടെനിന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം മറ്റു ചടങ്ങുകൾ ആഘോഷിക്കുകയും ചെയ്യുന്ന ചിന്നുവിന്റെയും രാജേഷിന്റെയും വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മെറ്റെർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 7th month pregnancy എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

3/5 - (1 vote)