തിയേറ്ററില്‍ സ്ത്രീ വേഷത്തിൽ ഞെട്ടിച്ച് സംവിധായകൻ.!! ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് വന്നിറങ്ങിയ താരം ആരെന്ന് മനസ്സിലായോ.!? | Rajasenan Transformation As Woman Video Viral

Rajasenan Transformation As Woman Video Viral : സിനിമ പ്രചരണത്തിന് പുത്തൻ വഴികൾ തേടുന്ന കാലമാണ് ഇന്ന്. നിരവധി വ്യത്യസ്ത രീതിയിലുള്ള സിനിമ പ്രചരണവും ഇന്ന് നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തിൽ മലയാളികളെ അമ്പരപ്പിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്ന ഒരു സിനിമാ പ്രചരണത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന രാജസേനാണ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് രംഗത്ത് എത്തിയത്.

അതും വ്യത്യസ്ത മേക്കോവറിൽ. നീണ്ട ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് ‘ഞാനും പിന്നൊരു ഞാനും’. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് തിയേറ്ററിൽ എത്തിയ രാജസേനന്റെ മേക്കോവർ ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ചുവപ്പു നിറത്തിലുള്ള സാരിയും ആഭരണങ്ങളുമിട്ട് തനി മലയാളി സ്ത്രീയാണ് രാജസേനൻ കൊച്ചിയിലെ തിയേറ്ററിലെത്തിയത്. സഹ പ്രവർത്തകരും സിനിമാ കാണാനെത്തിയവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള രാജസേനന്റെ മേക്കോവറിനു നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും വരുന്നത്. ചിത്രത്തിൽ തുളസീധര കൈമൾ എന്ന കഥാപാത്രമായാണ് രാജസേനൻ എത്തുന്നത്. തുളസീധര കൈമൾ അനുഭവിക്കുന്ന മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിച്ചിട്ടുള്ളത്. സുധീർ കരമന, ജോയ് മാത്യു, ആരതി നായർ, മീര നായർ,ഇന്ദ്രൻസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സാംലാൽ പി. തോമസാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, എഡിറ്റർ വി സാജനാണ്, പാർവതി നായരാണ് സ്ക്രിപ്റ്റ് അസിസ്റ്റ് ചെയ്തിട്ടുള്ളത്, ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരിക്കുന്നത് പ്രസാദ് യാദവാണ്, മേക്കപ്പ് സജി കാട്ടാക്കടയും ആർട്ട് സാബു റാമുമാണ്. കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് ഇന്ദ്രൻസ് ജയനാണ്.

4/5 - (1 vote)