56 ന്റെ നിറവിൽ സന്തൂർ മുത്തശ്ശൻ.!! കുഞ്ഞു വന്നതിന് ശേഷം ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി നിത്യ ഹരിത നായകൻ; പ്രിയപ്പെട്ടവർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് നടൻ റഹ്മാൻ.!! | Rahman 56 Th Birthday Celebration Malayalam

Rahman 56 Th Birthday Celebration Malayalam : ഒരുകാലത്ത് മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് റഹ്മാൻ. ആ കാലത്ത് മമ്മൂട്ടിയും മോഹൻലാലും ആരാധകരെ സ്വന്തമാക്കുമ്പോളും റഹ്മാനും ഒട്ടും പിന്നിലല്ലായിരുന്നു. 1983ൽ തന്റെ പതിനാറാമത്തെ വയസിലാണ് അഭിനയ ജീവിതത്തിലേക്ക് റഹ്മാൻ കടക്കുന്നത്. പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലായിരുന്നു നടൻ ആദ്യമായി വേഷമിടുന്നത്.

മമ്മൂട്ടിക്കൊപ്പം ബിഗ്സ്‌ക്രീനിൽ പിടിച്ചു നിന്ന റഹ്മാനു ലഭിച്ചത് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരമായിരുന്നു. മലയാളത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച റഹ്മാൻ തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിലും സ്ഥാനം ഉറപ്പിക്കാൻ മറന്നിട്ടില്ല. മോളിവുഡിൽ 90 കളിലാണ് റഹ്മാൻ താര പരിവേഷത്തിലേക്ക് ഉയർന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിൽ വളരെ കുറഞ്ഞ സിനിമകളിൽ മാത്രമേ റഹ്മാനെ കാണാൻ സാധിക്കുന്നുള്ളു എന്നതാണ് സത്യം. കൂടുതൽ താരം സജീവമായിരുന്നത് അന്യഭാക്ഷ സിനിമകളിലാണ്.

വളരെ മികച്ച വേഷങ്ങളായിരുന്നു അന്യഭാക്ഷ ചലച്ചിത്രങ്ങളിൽ നിന്നും റഹ്മാനെ തേടിയെത്തിയിരുന്നത്. ലഭിക്കുന്ന വേഷങ്ങൾ എല്ലാം മികച്ചതാക്കാൻ മാത്രമേ റഹ്മാൻ ശ്രെമിച്ചിട്ടുള്ളു. തന്റെ ഓരോ സിനിമകൾ കാണുമ്പോൾ ഒരു സിനിമ പ്രേമികൾക്ക് അത് മനസിലാവുന്നതാണ്. താരം. ഏറ്റവും ഒടുവിലായി അഭിനയിച്ച് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു മണിരത്‌നം ഒരുക്കിയ പിഎസ് രണ്ട് ഭാഗം. വലിയ താരനിരയായിരുന്നു ചലച്ചിത്രത്തിൽ അണിഞ്ഞു ഒരുങ്ങിയത്. അതിൽ നല്ലൊരു കഥാപാത്രമായിരുന്നു റഹ്മാൻ കൈകാര്യം ചെയ്തത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് റഹ്മാന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ റഹ്മാന്റെ പോസ്റ്റ്‌ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മെയ്‌ 23മായിരുന്നു താരത്തിന്റെ പിറന്നാൾ. 1967ലാണ് റഹ്മാൻ ജനിക്കുന്നത്. റഹ്മാന്റെ 56 പിറന്നാൾ ആഘോഷമായിരുന്നു കുടുബക്കാരുമായി താരം ആഘോഷിച്ചത്. നിരവധി ആരാധകരും സിനിമ പ്രേമികളുമാണ് പിറന്നാൾ ആലോഷ ദിനത്തിന്റെ ഭാഗമായി ആശംസകളുമായി കമന്റ്‌ ബോക്സിൽ നിറഞ്ഞു കൂടിയത്.

Rate this post