ജീവിതം ആരംഭിച്ചതേയുള്ളു എന്ന തോന്നലാണിപ്പോൾ!! അവളെ കൈയ്യിലെടുത്ത നിമിഷം ഞങ്ങൾക്ക് ഇതെല്ലാം തോന്നിയിരുന്നു… | Raha Is The Name Of Alia Bhatt And Ranbir Kapoor Malayalam

Raha Is The Name Of Alia Bhatt And Ranbir Kapoor Malayalam : പ്രേക്ഷകരുടെ പ്രിയ ജോഡികളായ ആലിയ ഭട്ടിന്റെയും രൺവീർ കപൂറിന്റെയും ആദ്യത്തെ കൺമണിയുടെ പേര് പുറത്ത് വിട്ട് ആലിയ ഭട്ട്.നവംബർ 6 നാണു തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതായി താരങ്ങൾ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരങ്ങൾ. റാഹ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. പേര് സെലക്ട്‌ ചെയ്തത് കുഞ്ഞിന്റെ ദാദി ആണെന്ന് പറഞ്ഞ ആലിയ പേരിന്റെ അർത്ഥങ്ങളും പോസ്റ്റിൽ കുറിച്ചു.”സ്വഹിലിയിൽ റാഹ എന്നാൽ ദൈവിക പാത എന്നാണ്.

സംസ്‌കൃതത്തിൽ റാഹ ഒരു വംശമാണ്.ബംഗ്ലയിൽ വിശ്രമം, ആശ്വാസം എന്നും അറബിയിൽ സമാധാനം, ആനന്ദം എന്നും റാഹക്ക് അർത്ഥമുണ്ട്. എന്നും പേര് വെളുപ്പെടുത്തിക്കൊണ്ട് ആലിയ കുറിച്ചു.പേര് പോലെ തന്നെ അവൾ ജീവിതത്തിലേക്ക് വന്നപ്പോൾ ഈ അർത്ഥങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിനുണ്ടായെന്നും തങ്ങളുടെ ഫാമിലിക്ക് ജീവിതം തന്നതിന് റാഹക്ക് നന്ദി എന്നും ഇപ്പോഴാണ് ജീവിതം തുടങ്ങുന്നതെന്ന് തോന്നുകയാണെന്നും ആലിയ കൂട്ടിച്ചേർത്തു.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മഹേഷ്‌ ഭട്ടിന്റെയും ബോളിവുഡ് നടിയായ സോണി റസ്‌ദാന്റെയും ഇളയ മകളാണ് ആലിയ ഭട്ട്.1999 ൽ സംഘർഷ് എന്ന ത്രില്ലെർ ചിത്രത്തിലൂടെ ബാലത്തരമായാണ് ആലിയ അഭിനയ രംഗത്തേക്ക് കടന്ന് വന്നത് പിന്നീട് കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി ആരാധകരുടെ മനം കവർന്നു. തുടർന്ന് നിരവധി സിനിമകളിൽ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ച ആലിയ.

ബോളിവുഡിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് ഇന്ന്. 2022 ഏപ്രിൽ 14 നാണു ആലിയ ഭട്ടും രൺവീർ കപൂറും വിവാഹിതരായത്. ആരാധകർ ഏറെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു ഇവരുടേത്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇവരുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തു.ബ്രഹ്‌മാസ്ത്ര എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ബോളിവുഡിന്റെ പ്രിയ നടനും നടനും സംവിധായകനുമായ ഋഷി കപൂരിന്റെയും ബോളിവുഡ് നടി നീതു സിങ്ങിന്റെയും മകനാണ് രൺവീർ കപൂർ…