റേച്ചലിന് ഇത് ഏഴാം മാസം.!! അനിയത്തിയുടെ കൂട്ടിക്കൊണ്ടുവരൽ ചടങ്ങ് ആഘോഷമാക്കി പേളിയും കുടുംബവും… | Rachel Maaney Pregnancy

Rachel Maaney Pregnancy : അവതാരികയായും അഭിനേത്രിയായും ഇപ്പോൾ യൂട്യൂബ് വ്ലോഗറായും മലയാളികളുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ താരമാണ് പേളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തന്റെ വ്യക്തിത്വം മലയാളികൾക്ക് മുന്നിൽ തുറന്നുക്കാട്ടിയ പേളി, ബിഗ് ബോസിലെ സഹതാരവും സീരിയൽ നടനുമായ ശ്രീനിഷ് അരവിന്ദിനെയാണ്‌ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും ചേർന്നാണ് പേളി മാണി എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ അവതരിപ്പിക്കുന്നത്.

പേളി ഒരുക്കുന്ന വീഡിയോകളിൽ നിന്ന്, പേളിയുടെ ഡാഡിയും, മമ്മിയും, മകൾ നിലയും, സഹോദരി റേച്ചലുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. കഴിഞ്ഞ ദിവസം പേളി തന്റെ കുടുംബത്തിൽ നടന്ന ഒരു വിശേഷ ദിവസത്തിന്റെ വീഡിയോ ആണ് പ്രേക്ഷകർക്കായി പങ്കുവെച്ചത്. അമ്മയാവാൻ തയ്യാറെടുക്കുന്ന സഹോദരി റേച്ചലിന്റെ 7-ാം മാസത്തിലെ ‘കൂട്ടിക്കൊണ്ടുവരൽ’ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

തന്റെ 7-ാം മാസത്തെ ഓർമ്മകളും, വളകാപ്പ് ചടങ്ങിന്റെ ഓർമ്മകളായി സൂക്ഷിച്ചു വച്ചിരിക്കുന്ന വളകളുമെല്ലാം കാണിച്ചാണ് പേളി വീഡിയോ ആരംഭിച്ചത്. ശേഷം ഒരു മനോഹരമായ സാരി ഔട്ട്‌ഫിറ്റിൽ, സ്വന്തമായി കാർ ഡ്രൈവ് ചെയ്ത് കുടുംബസമേതം റേച്ചലിന്റെ വീട്ടിലേക്ക് തിരിച്ചു. അവിടെ റേച്ചലിന്റെ ഭർത്താവ് റൂബനാണ് എല്ലാവരെയും അവരുടെ വീട്ടിലേക്ക് സ്വീകരിച്ചത്. ശേഷം, റൂബന്റെ വീടിന്റെ ഇന്റീരിയർ കാഴ്ച്ചകളും പേളി വീഡിയോയിൽ കാണിച്ചു.

ശേഷം, മനോഹരമായ ചുവപ്പ് സാരിയണിഞ്ഞ് റേച്ചൽ ഒരുങ്ങി. ഭക്ഷണം കഴിച്ച ശേഷം, കുടുംബ സമേതം പ്രാർത്ഥന നടത്തുകയും, റേച്ചലിന്റെയും റൂബന്റെയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തു. ഒടുവിൽ, പേളിയുടെ കാറിന്റെ മുൻ സീറ്റിൽ റൂബൻ സുരക്ഷിതമായി റേച്ചലിനെ ഇരുത്തിയാണ് യാത്രയാക്കിയത്. അന്നേരം, റേച്ചലിന്റെയും റൂബന്റെയും മുഖത്ത് കുറച്ച് ദിവസത്തെ വേർപിരിയലിന്റെ വിഷമം പ്രകടമായിരുന്നു.