നിറവയറിൽ 12 മണിക്കൂർ വിമാന യാത്ര.!! പേർളി സിസ്റ്റർ സാഹസികത കണ്ടോ.!? വീഡിയോ കണ്ട് ഞെഞ്ചിടിപ്പോടെ ആരാധകർ.!! | Rachel Maaney 12 Hours Flight Video Viral Malayalam

Rachel Maaney 12 Hours Flight Video Viral Malayalam : മലയാളി പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെച്ച താര ദമ്പതിമാരിൽ ഒരാളാണ് പേളി മണിയും ശ്രീനിഷും. പേളിയുടെയും ശ്രീനിഷിന്റെയും വിശേഷങ്ങൾക്കു സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്. ഇരുവരും പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനിഷും പേളി മാണിയും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.

പേളി മാണിയുടെ ഏക സഹോദരിയാണ് റേച്ചൽ മാണി. റേച്ചലും ടിക് ടോക്കിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ചേച്ചിയായ പേളി മാണി അഭിനയരംഗത്തും അവതാരകരംഗത്തും എല്ലാം തന്റെ ചുവടു ഉറപ്പിച്ചപ്പോൾ റേച്ചൽ ഫാഷൻ ലോകത്താണ് ചുവടുറപ്പിച്ചത്. റേച്ചൽ പങ്കുവെക്കുന്ന വീഡിയോകളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. റേച്ചലിന് ആദ്യത്തെ കുഞ്ഞ് പിറന്നത് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയാകുവാൻ ഒരുങ്ങുകയാണ് താരം. റൂബൻ എന്നാണ് റേച്ചലിന്റെ ഭർത്താവിന്റെ പേര്.

ഇദ്ദേഹം വളരെ നല്ല ഒരു ഫോട്ടോഗ്രാഫർ ആണ്. റേച്ചലിന് വളരെയധികം സപ്പോർട്ട് ആയി നിൽക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇവരും പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാരാണ്. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് റേച്ചൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ആദ്യ മകനോടൊപ്പം 12 മണിക്കൂർ ഫ്ലൈറ്റ് യാത്ര നടത്തിയ എക്സ്പീരിയൻസ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അതും താൻ 28 ആഴ്ച ഗർഭിണിയായിരിക്കുന്ന സമയത്ത്.

ഫ്ലൈറ്റിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ മെൻഷൻ ചെയ്തുകൊണ്ട് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എത്ര സന്തോഷകരമായിട്ടാണ് ഫ്ലൈറ്റ് യാത്ര നടത്തിയത് എന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാം. കുഞ്ഞിനും റേച്ചലിനും ഒപ്പം ഭർത്താവ് റൂബിനും ഉണ്ടായിരുന്നു. എമിറേറ്റ്സിന്റെ വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്. യാത്രയുടെ അനുഭവത്തെക്കുറിച്ച് വലിയൊരു കുറിപ്പ് കൂടി തന്റെ പോസ്റ്റിന് ഒപ്പം പങ്കുവെച്ചാണ് താരം ഇപ്പോൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Rate this post