20 വർഷത്തെ കാത്തിരിപ്പിന് വിരാമം.!! വിശേഷം അറിയിച്ച് രചന നാരായണൻകുട്ടി; എല്ലാവരും വരണമെന്ന് താരം.!! | Rachana Narayanankutty Happy News Malayalam
Rachana Narayanankutty Happy News Malayalam : മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തു വരുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് രചന നാരായണൻകുട്ടി. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്ക് വച്ചിരിക്കുന്നത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം ശ്രീ സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. ജൂൺ 3,4 തീയതികളിൽ തൈക്കാട് സൂര്യ നാടക്കളരിയിലെ ഗണേശത്തിലാണ് നാടകം അരങ്ങേറുന്നത്.
വൈകീട്ട് 6:30 നാണ് നാടകം. തന്റെ സ്വപ്നത്തിന്റെ ഭാഗമാകാൻ എല്ലാവരും എത്തിച്ചേരണം എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിശീലനത്തിനിടെ എടുത്ത 3 ചിത്രങ്ങളും താരം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 388 k ഫോളോവേഴ്സ് ആണ് രചനാ നാരായണൻകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തം ആരാധകരെ അറിയിക്കുകയാണ് താരം. അഭിനേത്രി എന്നതിനു പുറമേ കൂച്ചുപ്പുടി നർത്തകി കൂടിയാണ് രചന. ചെറുപ്പത്തിൽത്തന്നെ സിനിമയിലേക്ക് ചുവടെടുത്തുവച്ച കലാകാരിയാണ് രചന.
2001ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന ചിത്രത്തിലാണ് താരം ആദ്യമായി വേഷമിട്ടത്. തൊട്ടടുത്ത വർഷം നിഴൽക്കൂത്ത് എന്ന സിനിമയിലും ഭാഗമായി. പിന്നീടാണ് മഴവിൽ മനോരമ പ്രക്ഷേപണം ചെയ്തുവരുന്ന മറിമായം എന്ന പരിപാടിയുടെ ഭാഗമായിത്തീർന്നത്. 2013ൽ ലക്കി സ്റ്റാർ, ആമേൻ, പുണ്യാളൻ അഗർബത്തീസ്,101 ചോദ്യങ്ങൾ,വല്ലാത്ത പഹയൻ എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കോമഡി ഉത്സവം, സൺഡേ ഫൺഡേ തുടങ്ങിയ ഷോകളിൽ അവതാരക കൂടിയായിരുന്നു താരം.
നിരവധി ആരാധകരുള്ള താരമാണ് രചന നാരായണൻകുട്ടി. മറിമായത്തിലെ വത്സല എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർ രചനയെ ശ്രദ്ധിച്ചു തുടങ്ങിയത്. വത്സലയുടെ ചിരിക്ക് ആരാധകരേറെയായിരുന്നു. ശേഷം നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ രചനാ നാരായണൻകുട്ടി തിളങ്ങി. നീണ്ട 20 വർഷത്തിനുശേഷം നാടകാഭിനയത്തിലേക്ക് കടക്കുകയാണ് രചന. ഈ നാടകം തന്റെ സ്വപ്നമാണെന്ന് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് താരം. താരത്തിന്റെ പുതിയ നീക്കത്തിന് പിന്തുണയുമായി എത്തുകയാണ് ആരാധകർ.