വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന വളർത്താം.. അതും അടുക്കളയിൽ.!!

നമുക്ക് ആവശ്യമുള്ള പൊതിനയില മിക്കവാറും കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. കടയിൽ നിന്നും വാങ്ങുന്ന ഇതിൽ ധാരാളം വിഷം അടങ്ങിയിരിക്കുന്നുണ്ട്. മണ്ണിലല്ലാതെ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പുതിന.

കടയിൽ നിന്ന് വാങ്ങുമ്പോൾ ഒരു കെട്ട് പൊതിനയിലയോക്കെ നമുക്ക് കിട്ടാറുണ്ട്. ഇത് മുഴുവനായും മിക്കവാറും ഉപയോഗിക്കാറില്ല കളയുകയാണ് പതിവ്. പൊതിനയില വാങ്ങുമ്പോൾ നല്ലതു നോക്കി വാങ്ങുക. നല്ല കരുത്തുള്ള ഒരു തണ്ട് സെലക്ട് ചെയ്യുക.

മുകളിലെ ഇല മാത്രം നിർത്തിയാൽ മതി, ബാക്കി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു ഗ്ലാസ്സെടുത്ത് അതിൽ കുറച്ച് വള്ളം എടുക്കുക. നല്ല വെള്ളം എടുക്കണം. ഇതിലേക്ക് ഈ തണ്ടുകൾ വെക്കുക. രണ്ടു മൂന്നു ദിവസം കൂടുമ്പോൾ വെള്ളം കേടാവുകയാണെങ്കിൽ മാറ്റിക്കൊടുക്കുക.

ഗ്ലാസിൽ വെള്ളം വറ്റുമ്പോൾ വെള്ളം ഒഴിച്ച് കൊടുക്കാനും ശ്രദ്ധിക്കുക. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു അകത്തു തന്നെ വെക്കാം. ഒരാഴ്ചക്ക് ശേഷം തളിരുകളൊക്കെ വരും. മാത്രമല്ല വേരും ഉണ്ടാവും. വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. credit : Journey of life