അടുക്കളയിൽ വളരെയധികം ഉപകാരപ്പെടുന്ന 10 കിച്ചൻ ടിപ്സ്.!! അറിയാതെ പോവല്ലേ 😊😊

നമ്മുടെ വീട്ടിലെ ഏറ്റവും മനോഹരവും സ്ത്രീകളുടെ ഇഷ്ടസ്ഥലവുമാണ് അടുക്കള. അടുക്കളയിലെ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് ഈ വിഡിയോയിൽ പറയുന്നത്. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്തവ ഉപകാരപ്പെടട്ടെ.

പഴംപൊരി തയ്യാറാക്കുമ്പോൾ കൂടുതാൾ സ്വാദ് കിട്ടാൻ മാവ് തയ്യാറാക്കുമ്പോൾ മൈദയുടെ കൂട്ടത്തിൽ ഒരു പഴം കൂടി മുറിച്ചു ചേർത്ത് അരച്ചിട്ട് പഴം പൊരി ഉണ്ടാക്കി നോക്കൂ.. നല്ല ടേസ്റ്റ് ആണ്. ഫ്രിഡ്‌ജിനുള്ളിലെ ദുർഗന്ധം മാറാൻ കുറച്ചു ന്യൂസ് പേപ്പർ ചുരുട്ടി വെള്ളം തെളിച്ചു ഫ്രിഡ്‌ജിൽ അൽപ്പ നേരം വെക്കാം. ദുർഗന്ധമെല്ലാം പോയി കിട്ടും.

തേങ്ങയോ ചോറോ ഒന്നും ചേർക്കാതെ എളുപ്പത്തിൽ അപ്പം തയ്യാറാക്കാം. അതിനു വേണ്ടി രണ്ടു ടീസ്പൂൺ റവ കുറുക്കിയെടുത്തതിന് ശേഷം തണുത്തു കഴിയുമ്പോൾ പച്ചരിയുടെ കൂടെ ചേർത്ത് അടിച്ചെടുക്കാം.
പയറും കടലയും മുളപ്പിച്ചു കഴിക്കാനായി കുറച്ചു നേരം വെള്ളത്തിൽ കുതിർത്തി വെച്ചതിനു ശേഷം കാസറോളിൽ അടച്ചു മൂടി വെക്കാം. രാവിലെ പയറൊക്കെ മുളച്ചു കിട്ടും.

അൽപ്പം നാരങ്ങാ നീരും കൂടി മിക്സ് ചെയ്തു ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. പാല് തിളപ്പിച്ച് കുടിക്കുന്ന കൂട്ടത്തിൽ അൽപ്പം മഞ്ഞൾപൊടിയും അൽപ്പം കുരുമുളക് പൊടിയും കൂടി തിളപ്പിച്ച് കുടിച്ചാൽ ഇമ്മ്യൂണിറ്റി കൂടാൻ സഹായിക്കും. ബദാമിന്റെ തൊലി പെട്ടെന്ന് അടർത്തി കിട്ടാനായി അൽപ്പം ചൂടുവെള്ളത്തിൽ ഇട്ടു വെച്ചതിന് ശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റി ഇടാം. എളുപ്പത്തിൽ കഴിയും.

ബട്ടറോ നെയ്യോ അടിച്ചശേഷം മിക്സിയുടെ ജാർ വൃത്തിയാക്കാൻ അൽപ്പം ചൂടുവെള്ളം ഒഴിച്ചതിലേക്കു ലിക്വിഡ് ഡിഷ്‌വാഷർ ഒഴിച്ച് ഒന്ന് അടിച്ചെടുത്ത ശേഷം കഴുകി എടുക്കാം. ചൂട് കാലത്ത് ജൂസ് തയ്യാറാക്കാൻ തണുത്ത പാലിൽ അൽപ്പം വറുത്ത അരിപ്പൊടി ചേർത്ത് കുറുക്കിയെടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം. credit : Ishal’s world