പുളിയാറില നിസാരക്കാരനല്ല.. പുളിയാറിലയുടെ ഔഷധഗുണങ്ങൾ അറിയൂ.!!!

പേരുപോലെ തന്നെ പുളി രസമുള്ള ഒരു ഇലയാണ് പുളിയാറില. അമ്ലരസമാണ് ഇതിന് എങ്കിലും എരിവ്, ചവർപ്പ്, മധുരം ഇവയൊക്കെ ചെറിയ തോതിൽ രസക്കൂട്ടായി ഉണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇതൊരു പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്.

പൊതുവെ ഇവ പച്ചനിറത്തിലാണെങ്കിലും പല കളറിലും കാണപ്പെടാറുണ്ട്. കറിയ്ക്കായും ഔഷധമായും ഉപയോഗിക്കാറുണ്ട്. രസമുണ്ടാക്കാനും, ചമ്മന്തി, ചട്ണി ഇവയൊക്കെ ഉണ്ടാക്കുമ്പോൾ പുളിയാറില ചേർക്കാറുണ്ട്. ഇതുമാത്രമല്ല മറ്റു പല ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും ഇവ ഉപയോഗിക്കാം.

വയറിളക്കം, അർശ്ശസ്, ഗ്രഹണി ഇവക്കൊക്കെ പുളിയാറില ഉപയോഗിക്കാറുണ്ട്. കണ്ണിൻറെ അസ്വസ്ഥതക്ക് ഇതിൻറെ നീര് പിഴിഞ്ഞ് ഒഴിച്ചാൽ മതി. തലവേദനക്ക് ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിക്കാൻ സഹായകമാണ്.

ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ സി,കെ,ബി എന്നീ മൂലകങ്ങള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്താതിസാരത്തിന് ഇതിൻറെ നീര് കഴിച്ചാൽ മതി. അമ്പലങ്ങളില്‍ ‘മുക്കൂട്ടി’ എന്ന നിവേദ്യത്തിന് പുളിയാറില ഉപയോഗിക്കുന്നുണ്ട്. credit : PK MEDIA – peter koikara