മകളുടെ ഋതുമതി ചടങ്ങുകളുമായി സൗഭാഗ്യ വെങ്കിടേഷ്… | Puberty Ceremony Sowbhagya Venkitesh Malayalam

Puberty Ceremony Sowbhagya Venkitesh Malayalam : മലയാള സിനിമാ ലോകത്തിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് താരാകല്യാണിന്റേത്. ഇന്ത്യൻ ഡാൻസർ എന്ന നിലയിൽ പ്രശസ്തയായത്. സിനിമാ ലോകത്തിൽ ഒരു നുറുങ്ങ് ഇഷ്ട കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച സുബ്ബലക്ഷ്മിയാണ് താരാകല്യണിന്റെ അമ്മ. താരാ കല്യാണിന്റെ ഏക പുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. താരാ കല്യാണും അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഏവരും പുതിയ നൃത്തചുവടുകകൾ കൊണ്ടും അവതരണങ്ങൾ കൊണ്ടും ജന മനസ്സുകളിൽ എന്നും ഇടം പിടിച്ചിരിക്കുന്നു. മകൾ സൗഭാഗ്യയുടെ ഏക മകളാണ് സുദർശന. സൗഭാഗ്യയുടെ ഗർഭ കാലഘട്ടത്ത് കളിച്ച ഡാൻസും വള കാപ്പും മെറ്റേണിറ്റി ഷൂട്ടും എല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മകൾ സുദർശനയുടെ ജനനവും തുടർന്നുള്ള ഓരോ ചടങ്ങുകളും ആരാധകർക്ക് വേണ്ടി അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

താരകുടുംബം എല്ലായ്പ്പോഴും ആഘോഷങ്ങളുടെ നിറവിലാണ്. മുത്തശ്ശിയും അമ്മയും മകളും മകളുടെ മകളും എല്ലാം എല്ലായിപ്പോഴും ആഘോഷങ്ങളുടെ നിറവിൽ തന്നെ. എല്ലാവരും ഒത്തുചേരുന്ന മനോഹരമായ കുടുംബം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് സൗഭാഗ്യയുടെ കുടുംബം തെളിയിച്ചിരിക്കുകയാണ്. എന്നാൽ ഇന്ന് മറ്റൊരു ചടങ്ങുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും.

എന്റെ മകളുടെ ഋതുമതി ചടങ്ങുകൾ എന്ന തലക്കെട്ടോടെ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലും താരം ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അമ്മയില്ലാത്ത മകളെ എത്ര കരുതലോടെയാണ് സൗഭാഗ്യയും ഭർത്താവ് സോമശേഖറും ശ്രദ്ധിക്കുന്നത് എന്നത്, ആരാധകരുടെയും മനസ്സ് നിറയ്ക്കുന്നു. ഒരുപാട് ആശംസകളും അനുഗ്രഹങ്ങളുമായാണ് വീഡിയോക്ക് താഴെ പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്.

4/5 - (1 vote)