നടി പ്രിയങ്ക നായരുടെ സഹോദരി വിവാഹിതയായി.!! അനിയത്തിയെ പൊന്നു കൊണ്ടു മൂടി പ്രിയങ്ക; നിറ കണ്ണോടെ അനിയത്തിയെ സുമംഗലിയാക്കി താരം.!! | Priyanka Nair Sister Marriage Malayalam
Priyanka Nair Sister Marriage Malayalam : മോഡലിംഗ് രംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് പ്രിയങ്ക. 2006- ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വെയിലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി. ഭൂമി മലയാളം, വിലാപങ്ങൾക്കപ്പുറം, ജലം തുടങ്ങിയ ചിത്രങ്ങളിലും തുളസീദളം, കുരുക്ഷേത്രം തുടങ്ങിയ സീരിയലുകളിലും പ്രിയങ്ക വേഷമിട്ടിരുന്നു. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച നടിയാണ് പ്രിയങ്ക.
പ്രിയങ്കയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അനിയത്തി പ്രിയദയുടെ കല്യാണത്തിന്റെ തിരക്കിലാണ് ഇപ്പോൾ പ്രിയങ്ക. കല്യാണത്തിന്റെ നടത്തിപ്പുകാരിയായി ചുറുചുറുക്കോടെയാണ് പ്രിയങ്ക ഓടിനടന്നത്.ആരാധകരോടും പരിചയക്കാരോടും സുഹൃത്തുക്കളോടും ഒരുപോലെ പെരുമാറി ഏവരെയും സന്തോഷിപ്പിക്കുകയായിരുന്നു പ്രിയങ്ക. ഹൈന്ദവീയമായ ആചാരങ്ങളെല്ലാം ഉൾപ്പെടുന്ന ഒരു വിവാഹമാണ് നടന്നത്.
ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത് മുല്ലപ്പൂ ചൂടി സുന്ദരിയായാണ് പ്രിയങ്ക അനിയത്തിയുടെ കല്യാണം കൂടിയത്. അനിയത്തിയെ കല്യാണത്തിന് ഇറക്കുമ്പോൾ പ്രിയങ്കയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച പ്രിയങ്ക നായരെ പക്ഷേ മലയാളികൾ ഇന്നും ഓർക്കുന്നു. നിരവധി താരങ്ങളും ആരാധകരും പങ്കെടുത്ത ഒരു വലിയ വിവാഹമായിരുന്നു പ്രിയദയുടെയും അജീഷിന്റെയും. മഞ്‌ജരി,മണിക്കുട്ടൻ, സോനാ നായർ തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു.
അനിയത്തിയുടെ വിശേഷങ്ങൾ അധികവും പ്രിയങ്കയിലൂടെയാണ് ആരാധകർ അറിയാറുള്ളത്. മലയാളം, തമിഴ്,കന്നട തുടങ്ങി നിരവധി ഭാഷകളിൽ നായികയായും സഹനടിയായും ഒക്കെ വേഷമിട്ട വ്യക്തിയാണ് പ്രിയങ്ക. അടുത്തിടെ ഇറങ്ങിയ അന്താക്ഷരി 12 th Man,കടുവ എന്നീ ചിത്രങ്ങളിൽ വേഷമിട്ടതോടെ പ്രിയങ്ക വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.വെയിൽ എന്ന ചിത്രത്തിലെ ഗാനം ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ശാലീനസുന്ദരിയായാണ് പലരും പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്.2000 ങ്ങളിലെ പുസ്തകങ്ങളിലും കലണ്ടറുകളിലും നിറഞ്ഞ് നിന്നിരുന്ന നടിയാണ് പ്രിയങ്ക. ഒരിടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.