പ്രിയ ആളാകെ മാറിപോയല്ലോ എന്ന് ആരാധകർ : അടാർ ലൗവിലെ നായികയുടെ കിടിലൻ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ!!!

മലയാളക്കരയെ ആകെ കണ്ണിറുക്കി കാണിച്ച് തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് പ്രിയ വാര്യർ. അതേതുടർന്ന് വൈറൽ ഗേൾ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലെ മാണിക്യ മലരായ പൂവി…. എന്ന ഗാനം സോഷ്യൽ മീഡിയയിൽ മുഴുവൻ ഹിറ്റാവുകയും പിന്നീട് നിരവധി ആരാധകർ പ്രിയയ്ക്ക് ഉണ്ടാവുകയും ചെയ്തു. കണ്ണിറുക്കി യുവാക്കളുടെ മനസ്സിൽ കറിപ്പറ്റിയ പ്രിയയുടെ മേക്കോവർചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അടാർ ലൗവിലെ പാട്ട് ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് പ്രിയയെ തേടി എത്തിയത്. ബോളിവുഡിൽ നിന്ന് വരെ താരത്തിൽ ക്ഷണം ലഭിച്ചു എന്നാണ് വാർത്തകൾ. നിരവധി അവസരങ്ങൾക്കൊപ്പം ട്രോളന്മാരുടെ വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ട്രോളുകൾ പലപ്പോഴും അതിരു വിടുന്നതായും തോന്നാറുണ്ട്. മലയാളത്തിൽ ചിത്രങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ബോളിവുഡിൽ തരങ്കമാവാനുള്ള തയ്യാറെടുപ്പിലാണ് താരം.

പ്രിയ ഇപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും താരം മുന്നോട്ട് കൊണ്ടു പോക്കുന്നുണ്ട്. പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. പ്രിയവാര്യരുടെ പുത്തൻ ഫോട്ടോ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ക്കൊണ്ടിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് ചില ചിത്രങ്ങളിൽ താരം എത്തുന്നത്. സിനിമകൾ കുറവാണെങ്കിലും ആരാധകരുടെ എണ്ണത്തിന് ഒട്ടും പിന്നിലല്ലാത്ത താരമാണ് പ്രിയ.

ഇൻസ്റ്റാഗ്രാമിൽ 72 ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള മറ്റൊരു താരം മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. ഈ അടുത്തായി സിനിമകൾ ഒന്നു റിലീസ് ആകാത്തതിനാൽ പ്രിയ ഇടയ്ക്ക് ഇസ്റ്റാഗ്രാമിൽ നിന്ന് അകന്ന് നിന്നിരുന്നു. ഒരു വൻ തിരിച്ചു വരവ് നടത്തി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ താരം സ്വന്തമായി ആരംഭിച്ചിരുന്നു.

ഒറ്റ ദിവസം കൊണ്ട് ഒരു സ്‌റ്റോറി മാത്രം ഇട്ടപ്പോഴേയ്ക്കും ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് താരത്തിന് ഉണ്ടായത്. അതോടൊപ്പം പ്രിയ തന്നെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്. അടമ്പള്ളിലിന്റെ പുതിയ ഫോട്ടോ സീരീസാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രിയയുടെ ഈ പുത്തൻ ലുക്കിന് മികച്ച അഭിപ്രായവും ആശംസകളും നേർന്നിരിക്കുകയാണ് ആരാധകർ.