അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ!! വാനിലെ താരകങ്ങളെ പോൽ പ്രിയ വാര്യരും സർജാനോ ഖാലിദും… | Priya Varrier Sarjano Khalid Dance Video Viral Malayalam

Priya Varrier Sarjano Khalid Dance Video Viral Malayalam : രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന 4യേർസിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഈ അടുത്തായിരുന്നു പുറത്തിറക്കിയത്. “വനിലെ താരകം ” മൂവി സോങ്ങും പുറത്തിറങ്ങി. നല്ല രീതിയിലുള്ള പ്രേക്ഷക പ്രീതികരണം ഫോർ യേർസ് എന്ന മൂവിക്കു ലഭിക്കുന്നുണ്ട്. സണ്ണി എന്ന സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ് ഫോർ യേർസ്.

പ്രിയവാര്യർ, സർജാനോ ഖാലിദും ‘വാനിലെ താരകം’ എന്ന സോങ്ങിന് ചുവടുവയ്ക്കുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയയിൽ നിറഞ്ഞു നിൽക്കുന്നത്. ക്യാമ്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിൽ ഗായത്രി വിശാൽ തുടങ്ങിയ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഒരു ക്യാമ്പസ് ചിത്രം സമർപ്പിക്കുകയാണ് രഞ്ജിത്ത് ശങ്കർ. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ 14മത്തെ ചിത്രമാണ് ഫോർ യേർസ്. ഫോർ യേർസിന്റെ ട്രൈലെർ തന്നെ വളരെ ജനശ്രദ്ധ നേടിയിരുന്നു. കോളേജ് കാലഘട്ടത്തെ ഓർത്തെടുക്കാൻ തക്കം ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് സിനിമ.

പ്രണയവും നിരാശയും എല്ലാം ഇഴച്ചേർന്നു കിടക്കുന്ന കാലഘട്ടത്തെ അതിമനോഹരമായിത്തന്നെ പ്രേക്ഷകർക്ക് നൽകും എന്നുള്ള പ്രതീക്ഷയോടെയാണ് അണിയറപ്രവർത്തകർ. യൂത്ത് നായകൻമാരിൽ ഒരാളായ സർജാനോ ഖാലിദ് മികച്ച സിനിമകളിലൂടെ അഭിനയ മികവിൽ ജനശ്രദ്ധനേടിയ വ്യക്തികൂടിയാണ്. ശങ്കർ ആകർഷകശർമ്മയുടെ മായ വിഷ്വൽ ട്രാക് അതിലെ നായകന്മാരുടെ നാലു വർഷത്തെ കോളേജ് ജീവിതവുമാണ് പശ്ചാത്തലം.ശങ്കർ ശർമ്മയുടെ വരികൾക്ക് പുതു ജീവൻ നൽകുകയാണ് ചിത്രം.

ഒരിടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് പ്രിയവാര്യർ എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രിയവാര്യർ, സർജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി രഞ്ജിത്ത് ശങ്കർ നിർമ്മിച്ച പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പതിനായിരതിലധികം കോളേജ് വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. നവംബർ 25ന് ചിത്രം തിയേറ്ററിൽ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post