പൃഥ്വിരാജിന് പിറന്നാൾ.. ആശംസകളുമായി ആരാധകരും താരലോകവും.. വീഡിയോ വൈറൽ!!!
മലയാളി പ്രേക്ഷകർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ടതാരമാണ് പൃഥ്വിരാജ്. വളരെ കുറച്ച് കാലങ്ങൾകൊണ്ട് തന്നെ മലയാള സിനിമാ വേദിയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ ഈ താരത്തിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഒക്ടോബർ 16 അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് താര ലോകവും ആരാധകരും. നിരവധി പേരാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുള്ളത്.
അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ആരാധകർ ഒരുക്കിയ മാഷ്അപ്പ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ ഹാപ്പി ബർത്ത് ഡേ ഡാഡാ എന്ന് എഴുതിയ കേക്കിന്റെ ചിത്രവും പൃഥ്വി തന്റെ ഇൻസ്റ്റാഗ്രാമിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇഫ് യൂ നോ യൂ നോ എന്ന കുറിപ്പോടെയാണ് കേക്കിന്റെ ചിത്രം അദ്ദേഹം പങ്ക് വച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനാണ് കേക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് എന്ന നായക നടൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു പറ്റിയത്.
സ്വന്തമായി വളരെയധികം ശക്തിമായ നിലപാടുകൾ ഉള്ള നടനായ അദ്ദേഹം ഇടയ്ക്ക് വച്ച് കുറച്ച് വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു. എങ്കിലും പിൽക്കാലത്ത് അത് മാറി. നടൻ മാത്രമല്ല തന്റെ സിനിമാ ജീവിതത്തിലെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.നടൻ, ഗായകൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും ഈ താരം തിളങ്ങിയിട്ടുണ്ട്.