ടൊവിനോയ്ക്ക് പിന്നാലെ വർക്കൗട്ട് വീഡിയോയുമായി പൃഥിരാജ്: തയ്യാറെടുപ്പ് പുതിയ സിനിമയ്ക്ക് വേണ്ടിയോ????

ടൊവിനോ തോമസിന്റെ വർക്കൗട്ട് വീഡിയോയ്ക്ക് പിന്നാലെ തന്റെ പുതിയ വർക്കൗട്ട് വീഡിയോയുമായി നടൻ പൃഥിരാജ്. പുതിയ ചിത്രത്തിനു വേണ്ടിയാണോ എന്ന് സംശയിച്ച് ആരാധകർ. 130 കിലോഗ്രാം ഡെഡ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണ് താരം ഫെയ്ബുക്കിൽ ഇട്ടിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിട്ടുള്ളത്. ടൊവിനോ തോമസിന്റെ പോലെ വീണ്ടും മസിൽമാൻ ആകാനാണോ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു.

ആശാൻ ഈ സീൻ പണ്ടേ വിട്ടതാണെന്ന് ഈ കമന്റിന് മറ്റൊരു ആരാധകന്റെ മറുപടിയുമുണ്ട്. എന്നാൽ ഭാരം ഉയർത്തുമ്പോൾ ഇടേണ്ട സപ്പോർട്ടിങ് ബെൽറ്റ് പൃഥി ഉപയോഗിച്ചിട്ടില്ലെന്നും ഇത് നട്ടെല്ലിന് പരിക്ക് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ചില ആരാധകർ പറയുന്നു. നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

നിരവധി തവണ പൃഥി തന്റെ വർക്ക് ഔട്ട് വീഡിയോയും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. അവസാനമായി ആടുജീവിതമാണ് ഇനി റിലീസ് ചെയ്യാനുള്ള പൃഥിരാജ് ചിത്രം. ബ്ലെസ്സിയാണ് ആടുജീവിത്തിന്റെ സംവിധായകൻ. സിനിമയുടെ ചിത്രീകരണത്തിനായി ജോർദ്ദാനിൽ പോയ സംഘം കോവിഡ് രോഗ വ്യാപനം മൂലം തിരിച്ചു വരാൻ സാധിക്കാതെ കുടുങ്ങിപ്പോയിരുന്നു.

പിന്നീട് തിരിച്ചെത്തുകയും ക്വാറന്റീനിൽ ഇരിക്കുകയും ചെയ്തിരുന്നു. ആടുജീവിതത്തിനായി വളരെയധികം ശരീരഭാരം ഇദ്ദേഹം കുറച്ചിരുന്നു. കോശിയും അയ്യപ്പനുമാണ് അവസാനമായി റിലീസ് ചെയ്ത പൃഥിരാജ് ചിത്രം. തന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ നടൻ ടൊവിനോ തോമസ്സും കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു.