തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം പ്രിത്വിരാജിന് അടിതെറ്റിയോ; പ്രേക്ഷകരുടെ ‘തീർപ്പ്’ അറിയാം… | Prithviraj Theerppu Movie Review Malayalam

Prithviraj Theerppu Movie Review Malayalam : പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ‘തീർപ്പ്’ ഇന്ന് തിയേറ്ററുകളിൽ എത്തി. ‘കമ്മാരസംഭവം’ത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിച്ച ചിത്രമാണ് ‘തീർപ്പ്’. ഇഷ തൽവാർ നായിക കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയ വലിയൊരു താരനിര വേഷമിട്ടിട്ടുണ്ട്. ചിത്രം ഫസ്റ്റ് ഡേ തീയറ്ററിൽ എത്തിക്കണ്ട പ്രേക്ഷകരുടെ അഭിപ്രായം നമുക്കൊന്നറിയാം.

‘തീർപ്പ്’ പതിവ് മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. സിനിമ വളരെ ആകാംക്ഷ നൽകുകയും പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്തുന്നതും ആണെന്ന് തീർപ്പ് ഫസ്റ്റ് ഡേ കണ്ട പ്രേക്ഷകരുടെ അഭിപ്രായത്തിൽ നിന്ന് വ്യക്തമാണ്. ‘തീർപ്പ്’ന്റെ ക്ലൈമാക്സ് മികച്ചതായിരുന്നു എന്ന് പറയുന്ന പ്രേക്ഷകർ, ചിത്രത്തിന്റെ മേക്കിങ്ങിനെയും അഭിനന്ദിക്കുന്നു.

പൃഥ്വിരാജ് സുകുമാരന്റെയും ഇന്ദ്രജിത്ത് സുകുമാരന്റെയും അഭിനയത്തെ പ്രേക്ഷകർ പ്രത്യേകം പ്രശംസിക്കുന്നു. ‘തീർപ്പ്’ പറയുന്ന കഥ നല്ലതായിരുന്നു എന്നും, അത് സംവിധായകൻ മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട് എന്നും പ്രേക്ഷകർ പറയുന്നു. ഒരു മാസ് ആക്ഷൻ സിനിമ പ്രതീക്ഷിക്കാതെ, വ്യത്യസ്തമായ കാഴ്ചകളും എക്സ്പീരിയൻസും ആഗ്രഹിക്കുന്നവർക്ക് ‘തീർപ്പ്’ കാണാൻ തിയേറ്ററുകളിൽ എത്താം എന്ന് ഫസ്റ്റ് ഡേ ചിത്രം കണ്ട പ്രേക്ഷകർ പറയുന്നു.

അഭിനയിച്ച അഭിനേതാക്കൾക്കെല്ലാം ചിത്രത്തിൽ കാര്യമായ റോളുകൾ നൽകിയതും, വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ഒരുക്കിയതിനും പ്രേക്ഷകർ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയെ അഭിനന്ദിക്കുന്നു. മുരളി ഗോപിയുടെ സ്ക്രിപ്റ്റ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഒരു റിവഞ്ച്, ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘തീർപ്പ്’. തീർച്ചയായും ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ‘തീർപ്പ്’ ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് തന്നെയായിരിക്കും.

Rate this post