
രാജുവേട്ടന്റെ വിവാഹം കണ്ടിട്ടുണ്ടോ!? 12 വർഷങ്ങൾക്ക് ഇപ്പുറം വിവാഹ വാർഷിക ദിനത്തിൽ വെഡിങ് വീഡിയോ വൈറലാകുന്നു… | Prithviraj Sukumaran Wedding Video Viral Malayalam
Prithviraj Sukumaran Wedding Video Viral Malayalam : ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സ് കീഴടക്കിയ നായകനാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ഓരോ സിനിമകളുടേയും റിലീസിന് വേണ്ടി ജനങ്ങൾ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. മികവുറ്റ അഭിനയത്തിലൂടെ സിനിമാ ലോകം കീഴടക്കിയ താര രാജാക്കന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. അമ്മ മല്ലിക സുകുമാരനും, അച്ഛൻ സുകുമാരനും, സഹോദരൻ ഇന്ദ്രജിത്തും, അദ്ദേഹത്തിന്റെ ഭാര്യ പൂർണിമയും, മക്കളും, താരത്തിന്റെ ഭാര്യ സുപ്രിയയും സിനിമാ മേഖലയിൽ സജീവമാണ്. ഒരു സമ്പൂർണ്ണ താരകുടുംബം എന്നുതന്നെ വിശേഷിപ്പിക്കാം.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത് താരത്തിന് വിവാഹ വിശേഷങ്ങളാണ്. 12 വർഷങ്ങൾ മുൻപാണ് പൃഥ്വിരാജും സുപ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആരാധകരെ പോലും അറിയിക്കാതെ അന്ന് നടത്തിയ വിവാഹം ഏറെ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ 12 വർഷങ്ങൾക്കിപ്പുറത്ത് താരത്തിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കുറച്ച് ചിത്രങ്ങൾ മാത്രമാണ് വിവാഹശേഷം പുറത്തുവന്നത്. 12 വർഷങ്ങൾ മുൻപുള്ള വിവാഹവീഡിയോ ആയതിനാൽ ഒരു ട്രഡിഷണൽ കേരള വിവാഹത്തിന്റെ തനിമ നിലനിർത്താൻ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.
വെള്ളനിറത്തിലുള്ള ജുബ്ബ അണിഞ്ഞ് നിറഞ്ഞു തുളുമ്പുന്ന ചിരിയോടെ ആണ് വരൻ മണ്ഡപത്തിലേക്ക് എത്തുന്നത്. അമ്മ മല്ലിക സുകുമാരനും സഹോദരൻ ഇന്ദ്രജിത്തും ഇരുവരുടെയും മക്കളും ചടങ്ങിൽ വരനോടൊപ്പം സദസ്സിൽ ഉണ്ട്. വെള്ള നിറത്തിലുള്ള സാരി അണിഞ്ഞ് മനോഹരമായി തലയിൽ മുല്ലപ്പൂ ചൂടി വളരെ ലളിതമായി ആഭരണങ്ങളണിഞ്ഞ് മനോഹരിയാണ് സുപ്രിയ വിവാഹത്തിന് എത്തുന്നത്. വിവാഹവേദി ഒരുക്കുന്നതും, സുപ്രിയ അണിഞ്ഞൊരുങ്ങുന്നതും, പ്രിയ താരം അനുഗ്രഹം വാങ്ങിക്കുന്നതും, തുടർന്ന് വിവാഹവും, അതിന് ശേഷമുള്ള ചടങ്ങുകളും, എല്ലാം വീഡിയോയിൽ വളരെ വ്യക്തമായി ഉൾപ്പെടുത്തിയിരിക്കുന്നു.
താര കുടുംബവും അടുത്തുള്ള ബന്ധുമിത്രാദികളും പ്രിയപ്പെട്ടവരും മാത്രമടങ്ങുന്ന വളരെ ലളിതമായ ഒരു വിവാഹമായിരുന്നു താരത്തിന്റേത്. മാധ്യമ പ്രവർത്തകയായിരുന്നു സുപ്രിയ. ഒരു മുൻ ബിബിസി റിപ്പോർട്ടർ. പൃഥ്വിരാജുമായി നടത്തിയ ഒരു അഭിമുഖത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും തുടർന്ന് സ്നേഹബന്ധത്തിലാകുന്നതും. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചു വളർന്നത്. ഇരുവർക്കും അലംകൃത എന്ന ഒരു മകൾ കൂടിയുണ്ട്. സിനിമ നിർമാതാവ് കൂടിയായ പൃഥ്വിരാജിന്റെ സിനിമ രംഗത്തും സുപ്രിയ തന്റെതായ പങ്കാളിത്തം വഹിക്കാറുണ്ട്. പൃഥ്വിരാജിന്റെതായ നിരവധി ചിത്രങ്ങളാണ് ഇനി റിലീസിനായി ബാക്കിയുള്ളത്. ഏറ്റവും അടുത്ത് റിലീസാകുന്നത് കടുവ എന്ന ചിത്രമാണ്. ഷാജി കൈലാസ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം. സലാർ, ഗോൾഡ്, ആടുജീവിതം എന്നിവയാണ് റിലീസിനായി ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.