കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആണ് മുന്നിലുള്ളത്; ശസ്ത്രക്രിയക്ക് ശേഷം പ്രതികരണവുമായി നടൻ പൃഥ്വിരാജ്.!! | Prithviraj Sukumaran Respons Viral Entetainment News

Prithviraj Sukumaran Respons Viral Entetainment News : പൃഥ്വിരാജ് മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനു പുറമെ സംവിധാനം നിർമ്മാണം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച താരത്തിനു അന്യഭാഷയിലും നിരവധി ആരാധകരാണ് ഉള്ളത്. പൃഥ്വിരാജിനെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ വിശേഷങ്ങൾ ആണ് ആരാധകർ എടുത്തിട്ടുള്ളത്.

എന്നാൽ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന് നടന്ന ഒരു അപകടം ആരാധകരെ വിഷമത്തിലാക്കിയിരുന്നു. അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. കാലിലെ ലിഗമെന്റില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് നടത്തിയതെന്നും സോഷ്യൽ മീഡിയ പേരിലൂടെ താരം തന്നെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നടന്ന അപകടത്തെ കുറിച്ചും തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പൃഥ്വിരാജ് നൽകിയ വിശദീകരണമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഇനിയുള്ള കുറച്ചുനാളത്തേക്ക് എന്നും, ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി. ”ഹലോ! അതെ.. ‘വിലയത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാല്‍ കീ ഹോൾ ശസ്ത്രക്രിയ നടത്തി. ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ താനിപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ് ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് തനിക്കു മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും, പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം തന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ വരും.

ഈ വേദനയില്‍ നിന്ന് താൻ പോരാടുമെന്നും ഉറപ്പുനല്‍കുന്നു. ഈ അവസരത്തില്‍ തന്നിലേക്ക് എത്താന്‍ ശ്രമിക്കുകയും ഉത്കണ്ഠയും സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു . പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

5/5 - (1 vote)