അണിയറയിൽ മറ്റൊരു ബാഹുബലിക്ക് തുടക്കം!? എന്തോ വലുത് വരാൻ പോകുന്നു; മലയാള സിനിമയുടെ ഭാവി വളർച്ച പൃഥ്വിക്കൊപ്പം തന്നെ… | Prithviraj Sukumaran Its Just Beginning Malayalam

Prithviraj Sukumaran Its Just Beginning Malayalam : മലയാള സിനിമാ ലോകത്തിന്റെ സ്വന്തം താര പുത്രനാണല്ലോ പൃഥ്വിരാജ് സുകുമാരൻ. മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ താരമായിരുന്നു സുകുമാരന്റെ മകൻ എന്നതിൽ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഐഡന്റിറ്റി കണ്ടെത്താൻ പൃഥ്വിക്ക് സാധിച്ചിരുന്നു. ഒരു നടൻ എന്നതിലുപരി സംവിധായകനായും നിർമ്മാതാവായും വിതരണക്കാരനായും മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികൾക്കിടയിൽ മോളിവുഡിന് തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ പൃഥ്വിരാജ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

അതിനാൽ തന്നെ പൃഥ്വിരാജ് എന്ന സൂപ്പർ താരത്തോടൊപ്പം മോളിവുഡ് സിനിമാ ലോകം തന്നെയാണ് മാറുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിട്ടുള്ളത്. തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരായ എസ് രാജമൗലി, ലോകേഷ് കനകരാജ്, ഗൗതം മേനോൻ, കമൽ ഹാസൻ, നിർമ്മാതാവായ സ്വപ്ന ദുത്ത, എഴുത്തുകാരിയായ അനുപമ ചോപ്ര എന്നിവർക്കൊപ്പമുള്ള ചിത്രമായിരുന്നു ഏവരെയും മെൻഷൻ ചെയ്തുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്.

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ വമ്പൻ സ്രാവുകൾക്കൊപ്പം ഉള്ള ഈയൊരു ചിത്രം ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ സിനിമാ പ്രേമികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങളും സംശയങ്ങളും ചിത്രത്തിന് താഴെ കാണാൻ സാധിക്കുന്നതാണ്. എന്തോ വലുത് വരാനിരിക്കുന്നു, സൗത്ത് ഇന്ത്യൻ സിനിമാലോകം ഒറ്റ ഫ്രെയിമിൽ, വീ ആർ വെയ്റ്റിംഗ് എന്നിങ്ങനെയുള്ള പ്രേക്ഷക പ്രതികരണങ്ങളാൽ സമ്പന്നമാണ് ഈ ഒരു ചിത്രത്തിന്റെ കമന്റ് സെക്ഷൻ.

മാത്രമല്ല ഈ ഒരു ചിത്രം “അങ്ങനെ ഇതും സംഭവിച്ചു” എന്നൊരു അടിക്കുറിപ്പിൽ സ്വപ്ന ദുത്തയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇതിന്റെ വരും അപ്ഡേഷനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം. അൽഫോൺസ് പുത്രന്റെ സംവിധാനത്തിലുള്ള ഗോൾഡ് എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസിന് എത്തിയിരുന്നു. നയൻതാരക്കൊപ്പമുള്ള ഈയൊരു പൃഥ്വിരാജ് ചിത്രത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Rate this post