നടൻ പൃഥ്വിരാജിന് അടിയന്തര ശസ്ത്രക്രിയ.!! സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരുക്ക്; പ്രാർത്ഥനയോടെ സിനിമാലോകവും ആരാധകരും.!! | Prithviraj Sukumaran Got Injured While Shooting

Prithviraj Sukumaran Got Injured While Shooting : അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും യുവ നടൻമാരിൽ ശ്രദ്ധേയനായ പൃഥ്വിരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് പൃഥ്വിരാജിന് അപകടം സംഭവിച്ചിരിക്കുന്നത്. ബസ്സിൽ നിന്നുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ ചാടിയിറങ്ങവെയാണ് കാലിന്റെ ലിഗമെന്റിന് പരിക്കേറ്റത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഉടൻ ശസ്ത്രക്രിയ നടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ സംവിധായകൻ സച്ചിയുടെ സ്വപ്നചിത്രങ്ങളിൽ ഒന്നായ ജി ആർ ഇന്ദുഗോപന്റെ നോവലിനെ ആധാരമാക്കിയുള്ള സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്ന ലൂസിഫർ എന്ന ചിത്രത്തിൻറെ സഹസംവിധായകനായ ജയൻ നമ്പ്യാർ സച്ചിയുടെ ശിഷ്യൻ കൂടിയാണ്. ജി ആർ ഇന്ദുഗോപന്റെ നോവൽ അതേ പേരിൽ തന്നെയാണ് സിനിമയാക്കപ്പെടുന്നത്. പ്രിയംവദ കൃഷ്ണ നായികയാകുന്ന ചിത്രത്തിൽ പകയും പ്രതികാരവും പ്രണയവും ഒരുപോലെ പശ്ചാത്തലമാകുന്നുണ്ട്. ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ സിനിമകളിൽ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ത്രില്ലർ മൂവിയാണ് വിലായത്ത് ബുദ്ധ ചിത്രീകരിക്കുന്നത്. പൃഥ്വിരാജിന് പുറമേ ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീ നായർ, ടിജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും വേറിട്ട് നിൽക്കുന്ന പൃഥ്വിരാജ് സുകുമാരൻ നടൻ എന്നതിനേക്കാൾ ഉപരി സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും ഇതിനോടകം ശ്രദ്ധേയനായി കഴിഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തെ പോലെ തന്നെ ഭാര്യ സുപ്രിയയും സിനിമ മേഖലയിൽ സജീവമായി ഇടപെടുകയാണ്.സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനായ പൃഥ്വിരാജിന് സിനിമയിലേക്ക് കടന്നു വന്നപ്പോൾ മുതൽ തന്നെ വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചലച്ചിത്ര മേഖലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ബോക്സ് ഓഫീസ് കളക്ഷനുകൾ തകർത്തെറിഞ്ഞ ഇദ്ദേഹത്തിന്റെ ചിത്രമായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ.

Rate this post