ചിലർ സ്വയം കരുതുന്നത് തങ്ങൾ വലിയ നടന്മാരാണെന്നാണ്..!! പഴി മുഴുവൻ സംവിധായകർക്കും… | Prithviraj Sukumaran As Director

Prithviraj Sukumaran As Director : പ്രിത്വിരാജ് സുകുമാരനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. തിയ്യറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്‌. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഓൺലൈൻ യൂട്യൂബ് ചാനലുകൾക്ക് പ്രിത്വി നൽകിയ അഭിമുഖങ്ങളുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതിലൊന്നിൽ, പ്രിത്വിരാജ് എന്ന സംവിധായകൻ പ്രിത്വിരാജ് എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യം നേരിട്ടപ്പോൾ, വളരെ സമർത്ഥമായിയാണ് പ്രിത്വി മറുപടി നൽകിയത്. എല്ലാ നടന്മാരും സ്വയം കരുതുന്നത് തങ്ങൾ ഒരുപാട് കഴിവുകളുള്ള വലിയ നടന്മാരാണെന്നും, എന്നാൽ തങ്ങളെ വേണ്ട രീതിയിൽ സംവിധായകർ ഉപയോഗിക്കുന്നില്ല എന്നുമാണ്. താനും അതുപോലെ കരുതുന്ന ഒരു നടനാണ് എന്ന് പറഞ്ഞ പ്രിത്വി, അതുകൊണ്ട് തന്നിലെ സംവിധായകന് തന്നിലെ നടനെ വിലയിരുത്താനാകില്ല എന്ന് വ്യക്തമാക്കി.

ബ്രോ ഡാഡിയും ലൂസിഫറും ചെയ്യുമ്പോൾ മോഹൻലാൽ എന്ന നടനിൽ നിന്ന് എന്തൊക്കെ പഠിക്കാനായി എന്നായിരുന്നു പ്രിത്വി നേരിട്ട അടുത്ത ചോദ്യം. മോഹൻലാലിന്റെ പെരുമാറ്റം കൊച്ചു കുട്ടികളെ പോലെയാണെന്നും, തനിക്ക് അതുപോലെ ആകാൻ ആഗ്രഹമുണ്ടെന്നും പ്രിത്വിരാജ് വെളിപ്പെടുത്തി. ദീപക് ദേവ് പാടിപ്പിച്ചില്ലായിരുന്നെങ്കിൽ പ്രിത്വിയിലെ ഗായകനെ മലയാളികൾക്ക് കാണാൻ ഭാഗ്യമുണ്ടാകുമായിരുന്നില്ലേ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, തന്നെ പാടാൻ ആദ്യം ക്ഷണിച്ചത് ദീപക് ദേവ് അല്ല എന്നായിരുന്നു പ്രിത്വിയുടെ മറുപടി.

റോക്ക് & റോൾ എന്ന ചിത്രത്തിലേക്ക് തന്നെ പാടാൻ ക്ഷണിച്ചിരുന്നു എന്നും, എന്നാൽ മറ്റു ചില തിരക്കുകൾ കാരണം അത് നടന്നില്ല എന്നും പ്രിത്വി പറഞ്ഞു. പക്ഷെ, തനിക്ക് പാടാൻ വലിയ താൽപ്പര്യമൊന്നും ഇല്ല എന്നും, എന്നാൽ, ഹൃദയത്തിൽ വിനീത് ശ്രീനിവാസൻ വിളിച്ചപ്പോൾ അതിൽ പാടാൻ സന്തോഷം തോന്നി എന്ന് പ്രിത്വി സമ്മതിച്ചു. വിനീതിന്റെ ചിത്രത്തിൽ പ്രണവിന് വേണ്ടി പാടുന്നു എന്നത് തനിക്ക് വളരെ സന്തോഷം നൽകിയെന്ന് പ്രിത്വിരാജ് പറഞ്ഞു. മാത്രമല്ല, അതു കണ്ടിട്ടെങ്കിലും വിനീത് തന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചാലോ എന്ന് പ്രിത്വി തമാശയായി പറഞ്ഞു. video credit : Ginger Media Entertainments