വിജയാഘോഷച്ചടങ്ങിൽ സംവിധായകന്റെ അനുഗ്രഹം വാങ്ങി പൃഥ്വിരാജ്; പൃഥ്വി തന്റെ അനിയനെന്നു താരം… | Prithviraj Seeks Blesssings From Director Shaji Kailas Malayalam

Prithviraj Seeks Blesssings From Director Shaji Kailas Malayalam : തൊണ്ണൂറുകളിലെ സൂപ്പർ ഹിറ്റ്‌ ആക്ഷൻ ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമാ ലോകത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രശസ്ത സംവിധായകനാണ് ഷാജി കൈലാസ്.തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്,ഏകലവ്യൻ, മാഫിയ, കമ്മിഷണർ,ആറാം തമ്പുരാൻ തുടങ്ങി ഹിറ്റുകളുടെ ഒരു നിര തന്നെയുണ്ട് ഷാജി കൈലാസിന്റെ പേരിൽ.ഷാജി കൈലാസ് ഏറ്റവുമൊടുവിൽ സംവിധാനം ചെയ്ത “കടുവ” വൻ ഹിറ്റ്‌ ആയിരുന്നു.റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ 7 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു കടുവ.

ബോളിവുഡ് നടനായ വിവേക് ഒബ്രോയിയും പൃഥ്വിരാജും ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.90 കളുടെ പശ്ചാത്തലത്തിൽ പാലായിൽ നടക്കുന്ന ഒരു കഥയാണ് കടുവ പറയുന്നത്.ബാർ ബിസിനസ്സും പ്ലാന്റിങ്ങും ഒക്കെയായി കഴിയുന്ന കടുവാക്കുന്നേൽ കറിയാച്ചൻ ഐ പി എസ് ഓഫീസർ ജോസഫ് ചാണ്ടിയും തമ്മിലുണ്ടാകുന്ന ഈഗോ ക്ലാഷ് ആണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നത്. കഥ പശ്ചാത്തലമാകുന്ന കാലത്തെ രാഷ്ട്രീയത്തെയും തൊണ്ണൂറുകളിലെ പാലായെയും വരച്ചു കാണിക്കാൻ ചിത്രത്തിനായിട്ടുണ്ട്.

ഷാജി കൈലാസിന്റെ സിഗ്നേച്ചർ സ്റ്റൈൽ പതിഞ്ഞ ആക്ഷൻ രംഗങ്ങൾ 90കളിലെയും 20 കളിലേയും മലയാള സിനിമയിലെ സുവർണ്ണ കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു.
ഇപ്പോഴിതാ കടുവയുടെ വിജയാഘോഷ ചടങ്ങിൽ നടന്ന സംഭവങ്ങളാണ് വൈറൽ ആയിരിക്കുന്നത്.സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവ് പ്രതീക്ഷകൾക്കപ്പുറം ഗംഭീരമാക്കിയതിനു തന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ച പൃഥ്വിരാജിനും കടുവ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫനും സ്ക്രിപ്റ്റ് റൈറ്റർ ജിനു വി എബ്രഹാമിനും നന്ദി പറയുന്നതിനിടയിൽ വികാര നിർഭരനാ യി ഷാജി കൈലാസിനെയും ഷാജി കൈലാസിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ പൃഥ്വിരാജിനെയും ചടങ്ങിൽ കാണാം.

തൊണ്ണൂറുകളിലെയും ഇരുപതുകളിലെയും പ്രധാന നടന്മാരുടെയെല്ലാം കരിയർ ബെസ്റ്റ് പെർഫോമൻസുകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് മലയാള സിനിമയിൽ നിന്ന് കുറച്ചു കാലങ്ങളായി ഇടവേള എടുത്തിരിക്കുകയായിരുന്നു.തുടരെ തുടരെ നേരിട്ട ചില പരാജയങ്ങൾ കാരണം സിനിമയിൽ നിന്ന് മാറി നിന്ന അദ്ദേഹത്തിന് തന്റെ പഴയ പ്രൗഢി തിരിച്ചു പിടിക്കാൻ കടുവയിലൂടെ കഴിഞ്ഞു.സിനിമയിലേക്ക് പൃഥ്വിരാജ് തന്നെ വിളിച്ചത് മുതലുള്ള സംഭവങ്ങൾ വിശദീകരിച്ച ഷാജി കൈലാസ് പൃഥ്വി തന്റെ അനിയനെപ്പോലെയാണെന്നാണ് പറഞ്ഞത്.


Rate this post