പ്രിത്വിരാജിന്റെ വീട്ടിൽ ഇരട്ട സന്തോഷം!! വലിയ കേക്കും പുത്തൻ ഉടുപ്പും ഇട്ട് പിറന്നാളുട്ടി; പ്രണയദിനത്തിൽ പിറന്നാൾ ആഘോഷിച്ച് താര കുടുംബം…. | Prithviraj And Supriya Cute Dog Zorro Bday Celebration Malayalam

Prithviraj And Supriya Cute Dog Zorro Bday Celebration Malayalam : മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. താരത്തിന്റെ പൊന്നോമനയാണ് സൊറോ എന്ന ഡാഷ്ഹണ്ട് ഇനത്തിലെ വളർത്തു നായ. ഇപ്പോൾ സൊറോയുടെ മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ് താര കുടുംബം. പ്രിത്വിരാജ്ന്റെ മകൾ അല്ലിയുടെ കൂട്ടുകാരൻ കൂടിയാണ് സൊറോ എന്ന നായക്കുട്ടി.
പക്ഷെ അല്ലി അച്ഛന്റെയോ അമ്മയുടേയോ തോളത്തു കയറിയാൽ പിന്നെ സൊറോ അടങ്ങി ഇരിക്കില്ല കൂടാതെ അവനും വേണം എപ്പോഴും അവർക്കിടയിൽ ഒരിടം. പ്രിയപ്പെട്ട സൊറോ കുട്ടിയുടെ പിറന്നാളിന് കേക്ക് മുറിച്ചാണ് ഈ കുടുംബം ആഘോഷിച്ചത്. ചലച്ചിത്ര നിർമ്മാതാവ് കൂടിയായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ആണ് സൊറോയെ കയ്യിലെടുത്ത് കേക്ക് മുറിച്ച് പിറന്നാൾ ദിവസം വലിയ രീതിയിൽ ആഘോഷിച്ചത്.
സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം വളരെ പെട്ടന്ന് വൈറൽ ആയി. മുൻപ് പൃഥ്വി ‘ആടുജീവിതം’ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി എത്തിയതും സൊറോ വീട്ടിൽ എത്തിയിരുന്നു. സോററോയുടെ ചിത്രം ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചു സുപ്രിയ ഇങ്ങനെ കുറിച്ചു ‘ 3 ഇയർസ് ഓൾഡ് ടുഡേ, ബേബി ബോയ് ഗ്രോവിൻ അപ്പ്, സെലെബ്രറ്റിംഗ് വിത്ത് ഹോം മെയ്ഡ് പീനട്ട് ബട്ടർ ആൻഡ് കാരറ്റ് ഡോഗ്ഗി കേക്ക്’ പൃഥ്വിരാജിനെ പോലെ മകൾ അലംകൃതയോടും ആരാധകർക്ക് വലിയ ഇഷ്ടമാണ്.
അല്ലിമോൾ എന്നാണ് ആരാധകർ സ്നേഹത്തോടെ മകളെ വിളിക്കുന്നത്. അല്ലിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സുപ്രിയ മേനോൻ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. വളർത്തുനായ സോറോയെ അല്ലി താലോലിക്കുന്ന ഫൊട്ടോ മുൻപ് സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു . മൂന്നു തലമുറകൾ സിനിമയിൽ എത്തി എങ്കിലും, അലംകൃതയ്ക്കു അമ്മയുടെ മേഖലയായ എഴുത്തിലാണ് കൂടുതൽ താൽപ്പര്യം. കുഞ്ഞു പ്രായത്തിൽ തന്നെ അല്ലി എന്ന് വിളിക്കുന്ന അലംകൃത ഒരു പുസ്തകം നിലവിൽ രചിച്ചു കഴിഞ്ഞു.
View this post on Instagram