ഇന്ത്യയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ സിനിമയുമായി പൃഥ്‌വിരാജ്.!! തൻറെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനവുമായി താരം.!!

ഇന്ന് ചിങ്ങം ഒന്ന്. തൻറെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനമായി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ്. സിനിമാ പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന തരത്തിലാണ് തൻറെ പേരിടാത്ത ചിത്രത്തിൻറെ പോസ്റ്ററുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്. പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷനിൽ ആയിരിക്കും സിനിമ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിൻറെ പോസ്റ്ററിൽ ഒരു മനുഷ്യനും പക്ഷിയും ആണുള്ളത്. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ പോസ്റ്റർ നമുക്ക് നൽകുന്നത്. അതുപോലെ തന്നെ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഇതൊരു പുതിയ അധ്യായം ആയിരിക്കുമെന്ന് താരം കുറിച്ചു.

വെല്ലുവിളി ഉയർത്തുന്ന സാഹചര്യം ….പുതിയതരം വെല്ലുവിളികൾ ….നൂതനമായ പരീക്ഷണങ്ങൾ ….. സിനിമയുടെ പ്രഖ്യാപന പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചു . പൃഥ്വിരാജ് പ്രൊഡക്ഷനും ഒന്നും മാജിക് ഫ്രെയിംസ് ചേർന്നാണ് സിനിമയുടെ നിർമ്മാണം. മലയാളം, ഹിന്ദി ,തെലുങ്ക്, തമിഴ് , കന്നഡ എന്നീ ഭാഷകളിൽ സിനിമ പുറത്തിറങ്ങും.

ഗോകുൽരാജ് ഭാസ്കർ ആണ് സിനിമയുടെ സംവിധായകൻ.പേരിടാത്ത സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പിന്നീട് പുറത്ത് വിടുന്നതായിരിക്കും എന്നും താരം വ്യക്തമാക്കി.സാങ്കേതികമായും പ്രമേയപരമായും ഏറെ വലുപ്പമുള്ള പ്രോജക്ട് ആണ് ഇതെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളും സാങ്കേതികവിദ്യകളും ആയിരിക്കും ചിത്രത്തിൽ ഉപയോഗിക്കുക എന്നതാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത.