നാല് മാസം ഗർഭിണി.!! നില മോൾ ചേച്ചി പെണ്ണാകാൻ പോകുന്നു; പിറന്നാളിന് സർപ്രൈസ് പൊട്ടിച്ച് താരങ്ങൾ.!! | pregnancy News Of Pearle Maaney Family Viral Malayalam
pregnancy News Of Pearle Maaney Family Viral Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് പേളി മണി. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താര ദമ്പതിമാരാണ് പേളി മണിയും ശ്രീനിഷും. ഇവർ തമ്മിലുള്ള പ്രണയവും തുടർന്നുള്ള വിവാഹവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ടിആർപി റൈറ്റിംഗ് കൂട്ടാൻ വേണ്ടി ബിഗ് ബോസിന്റെ തന്ത്രമാണ് ഇവരുടെ പ്രണയം എന്ന് പോലും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ആ വാർത്തകളെല്ലാം തന്നെ ആസ്ഥാനത്താക്കി കൊണ്ടാണ് ശ്രീനിഷും പേളിയും വിവാഹിതരായത്. തുടർന്ന് ഇവരുടെ വിവാഹ ജീവിതവും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ കണ്ടതാണ്. പേളി മണിക്കും ശ്രീനിഷിനും ഏക മകളാണ് നില. അച്ഛനെയും അമ്മയെയും പോലെ സമൂഹ മാധ്യമങ്ങളിൽ താരമാണ് കൊച്ചു നിലയും. നില ബേബിയുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകർക്കു മുൻപിലേക്ക് കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ നില മോളുടെ രണ്ടാം പിറന്നാളിന്റെ വിശേഷങ്ങൾ ആണ് പ്രേക്ഷകർക്ക് മുൻപിലേക്ക് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഈ പിറന്നാളാഘോഷത്തിന്റെ ഇടയ്ക്ക് പേളി മണിയുടെ സഹോദരി ഒരു സർപ്രൈസും പ്രേക്ഷകർക്ക് നൽകുന്നുണ്ട്. പ്രേക്ഷകർക്ക് എന്ന് മാത്രമല്ല നില മോൾക്ക് ഒരു ഗിഫ്റ്റ് എന്ന രൂപത്തിലാണ് പേളിയുടെ സഹോദരി റേച്ചൽ ഇക്കാര്യം അറിയിക്കുന്നത്. നില മോളുടെ ആദ്യ പിറന്നാളിന് ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. അന്ന് ഞാൻ അവൾക്കൊരു സമ്മാനം നൽകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ നില മോളുടെ രണ്ടാം പിറന്നാൾ ആണ്. ഈ പിറന്നാളിൽ നില മോൾക്ക് മറ്റൊരു സമ്മാനം കൂടി ഞാൻ നൽകാൻ ഒരുങ്ങുന്നു. ഞാനിപ്പോൾ നാലുമാസം ഗർഭിണിയാണ് എന്നാണ് റേച്ചൽ അറിയിച്ചിരിക്കുന്നത്.
റേച്ചൽ പറഞ്ഞ ഈ വാക്കുകൾ പേളി മണിയും കുടുംബവും വളരെ സന്തോഷത്തോടെ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. നില മോൾ ഒരു ചേച്ചി ആകാൻ പോകുന്നു എന്ന ഈ സന്തോഷവാർത്ത പ്രേക്ഷകരെയും വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. നില മോളുടെ പിറന്നാളിന് നിരവധി ആരാധകരും താരങ്ങളും ആണ് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകളും പോസ്റ്റുകളും ഷെയർ ചെയ്തിരിക്കുന്നത്. റേച്ചലിന്റെ വിശേഷങ്ങൾ അറിഞ്ഞ് നിരവധി ആരാധകർ റേച്ചലിനും ആശംസകൾ നേരുന്നുണ്ട്.