മൂന്നാമത്തെ കണ്മണിക്ക് ശേഷം പുതിയ ഒരാൾ കൂടി.!! അത്യാഢംബര അതിഥിയെ വരവേറ്റ് പ്രീന അനുരാജ് താരജോഡികൾ; കോടികൾ വിലയുള്ള അതിഥിയെ കണ്ട് ഞെട്ടിതരിച്ച് ആരാധകർ..!! | Preena Anuraj New Lexus RX 350h HYBRID ELECTRIC SUV

Preena Anuraj New Lexus RX 350h HYBRID ELECTRIC SUV : വെബ് സീരിസുകളിലൂടെയും, ടിക്ടോക്കിലൂടെയും, യുട്യൂബ് വീഡിയോകളിലൂടെയും മലയാളികളുടെ മനം കവർന്ന താരദമ്പതികളാണ് അനുരാജ് രാജനും, പ്രീണ അനു രാജും. സോഷ്യൽ മീഡിയ ലോകത്ത് തരംഗമായ ഇവരെ അറിയാത്ത മലയാളികൾ ചുരുക്കം പേർ മാത്രമായിരിക്കും. സിനിമാ താരങ്ങളെപ്പോലെ തന്നെ വലിയ പിന്തുണകളാണ് ഇവർക്ക് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. പ്രീണ പിന്നീട് ‘മനോഹരം’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

ജ്വല്ലറി ബിസിനസ് നടത്തുന്ന ഇവർ ബിസിനസ് മേഖലയിലാണ് കൂടുതൽ തിളങ്ങി നിൽക്കുന്നത്. സിനിമകളിലൊക്കെ ചെയ്യണമെങ്കിൽ ബിസിനസ് ഒഴിവാക്കാൻ പറ്റില്ലെന്നും, അതു കൊണ്ടാണ് അധികം സിനിമയൊന്നും ചെയ്യാൻ ശ്രമിക്കാത്തതെന്നും അനുരാജ് പറഞ്ഞിരുന്നു. പരസ്യങ്ങളിലൊക്കെ അഭിനയിച്ചിരുന്നുവെന്നും, അതിനൊക്കെ ഒരു ദിവസം മാത്രമേ ഷൂട്ട് ഉണ്ടാവുകയുള്ളൂവെന്നും, എന്നാൽ സിനിമ ആകുമ്പോൾ കൂടുതൽ ദിവസം ആവശ്യമാണെന്നും, അപ്പോൾ ബിസിനസിൽ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

ഇവർക്ക് മൂന്നു മക്കളാണുള്ളത്. മൂന്ന് യുട്യൂബ് ചാനലുള്ള ഇവർക്ക് ഏഴ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഈ ചാനലിനു വേണ്ടി പ്രവർത്തിക്കാൻ പതിഞ്ച് പേരാണുള്ളത്. കുടുംബത്തിലെ ഓരോ സന്തോഷകരമായ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മൂന്നു മക്കളുടെയും സന്തോഷകരവും, ആഘോഷകരവുമായ വാർത്തകളും താരങ്ങൾ ഇൻസ്റ്റയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.

കുടുംബത്തിലെ പുതിയ അതിഥിയെ വരവേറ്റുള്ള വീഡിയോയായിരുന്നു അത്. Lexus RX 350 h ഹൈബ്രിഡ് ഇലക്ട്രിക് SUV സ്വന്തമാക്കിയ സന്തോഷകരമായ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. വൈറ്റ് കളറിലുള്ള കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കാറുവാങ്ങിയതിൻ്റെ സന്തോഷം കുടുംബത്തിൻ്റെ കൂടെ കെയ്ക്ക് മു റിച്ച് ആഘോഷിക്കുന്നതും താരം വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Rate this post