പ്രതീക്ഷയുടെ അനിയത്തി വിവാഹിതയായി!! പൂച്ചൂന്റെ കല്യാണത്തിന് താരമായി ചേച്ചി പെണ്ണ്; സ്നേഹയുടെ വിവാഹം ആഘോഷമാക്കി മൗനരാഗം സരയൂ… | Pratheeksha Pradeep Sister Wedding Highlights Viral Malayalam

Pratheeksha Pradeep Sister Wedding Highlights Viral Malayalam : മലയാള ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പ്രതീക്ഷ ജി പ്രദീപ്. അഭിനയിച്ച കഥാപാത്രങ്ങളിൽ അധികവും വില്ലത്തി വേഷങ്ങളിലാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ താരത്തിന് ഉള്ളത് ഒരു വില്ലത്തി പരിവേഷമാണ്. മൗനരാഗം പരമ്പരയിൽ സരയു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പരമ്പരകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ജനങ്ങൾക്കിടയിൽ സുപരിചിതയാണ് താരം. തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ സഹോദരി സ്നേഹയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗൗതം എന്നാണ് സ്നേഹയുടെ വരന്റെ പേര്. ഇത് എന്റെ സ്വന്തം സിസ്റ്റർ അല്ല കസിൻ സിസ്റ്റർ ആണ് എന്നാൽ അവളെ കസിൻ സിസ്റ്റർ എന്നൊരിക്കലും വിളിക്കാൻ സാധിക്കില്ല എനിക്ക് അനിയത്തി പോലെയാണ് അവൾ എന്ന് താരം പറയുന്നു. കൂടാതെ അവളെ ഞങ്ങൾ സ്നേഹത്തോടെ പൂച്ചു എന്നാണ് വിളിക്കാറുള്ളത് എന്നും.

ഞങ്ങൾ വിളിക്കുന്നത് കേട്ട് അവളുടെ കൂട്ടുകാരും ഇപ്പോൾ അവളെ അങ്ങനെയാണ് വിളിക്കുന്നത് എന്നും താരം പറയുന്നു. അവളുടെത് പ്രണയ വിവാഹമാണ് എന്നും ആ പ്രണയം സാക്ഷാത്കരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അവർ വളരെ സ്നേഹത്തിലാണ് കഴിയുന്നത് എന്നും ഇനിയും ഇങ്ങനെ തന്നെ തുടരട്ടെ എന്നും താരം ആശംസിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ അവൾക്ക് ഒരു വിവാഹമായി എന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല എന്നും അവൾ ഞങ്ങളെ വിട്ടു കല്യാണം കഴിഞ്ഞു പോകുന്നതിൽ എനിക്ക് വിഷമം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
താരത്തിന്റെ വിവാഹം വിശേഷങ്ങൾ അറിഞ്ഞു ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.ഇപ്പോഴിതാ സഹോദരി സ്നേഹയുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. തന്നെ ഏറ്റവും നന്നായി നോക്കുന്നത് തന്റെ സഹോദരനാണെന്നും താരം പ്രേക്ഷകരോട് പറഞ്ഞിരുന്നു.