നിറ മിഴികളോടെ മകളെ യാത്രയാക്കി പൂർണിമ; കണ്ണ് നിറച്ച് നച്ചുവും!! പ്രിയപെട്ടവരുടെ ഓർമകളിൽ വിങ്ങി പ്രാർത്ഥന ഇന്ദ്രജിത്ത്… | Prarthana Indrajith To Abroad For Higher Studies Malayalam

Prarthana Indrajith To Abroad For Higher Studies Malayalam : വളരെ കുറച്ചു മലയാളം സിനിമകളിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് പൂർണിമ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്ത് ആണ് ഭർത്താവ്. ഒരു സിനിമകുടുംബമാണ് പൂർണിമയുടെത്. ഒരുകാലത്ത് സിനിമാമേഖലയിൽ സജീവമായിരിക്കുകയും പിന്നീട് വിവാഹശേഷം അഭിനയജീവിതത്തിൽ ഇടവേള എടുക്കുകയായിരുന്നു. രണ്ട് മക്കളാണ് പൂർണ്ണമിക്കും ഭർത്താവ് ഇന്ദ്രജിത്തിനും. പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും.

ഇരുവർക്കും ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരാണ് പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും. കഴിഞ്ഞദിവസം പ്രാർത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. “ഹാർഡസ്റ്റ് ഗുഡ് ബൈ “എന്ന പേരിലായിരുന്നു ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. വിദേശത്ത് പഠിക്കാൻ പോവുകയാണ് പ്രാർത്ഥന എന്ന് കമന്റുകളിൽ നിന്നുമാണ് പിന്നീട് വ്യക്തമായത്. കുടുംബത്തോട് കുടുംബത്തോട് യാത്ര പറഞ്ഞു കരയുന്ന പ്രാർത്ഥനയാണ് ഈ വീഡിയോയിൽ ഉള്ളത്.

ഇപ്പോൾ ഇതാ ലണ്ടനിൽ എത്തിയ അമ്മ പൂര്‍ണിമയും നക്ഷത്രയും തന്നെ യാത്രയാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. “ഐ ലവ് യു” എന്ന് പറഞ്ഞുകൊണ്ട് പൂർണിമ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന വീഡിയോയും “ഐ ലവ് യു എയ്ഞ്ചൽ ബേബി” എന്ന് പറഞ്ഞുകൊണ്ട് നക്ഷത്രക്കൊപ്പം ഉള്ള വീഡിയോയുമാണ് പ്രാർത്ഥന പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് എവിടെ എന്ന നിരവധി ചോദ്യങ്ങൾ വന്നിരുന്നു എന്നാൽ ഇന്ദ്രജിത്ത് ലണ്ടനിൽ ആണ് ഉള്ളത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ദ്രജിത്ത് ലണ്ടനിൽ എത്തിയത്.പ്രാർത്ഥനയുടെ ഉപരിപഠനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കിയ ശേഷമാണു ഇനി ഇന്ദ്രജിത്ത് മടങ്ങി വരുക. നക്ഷത്രയെയും അമ്മ പൂര്‍ണിമയെയും വളരെയധികം മിസ്സ് ചെയ്യുന്നു എന്നതിന്റെ വേദനയിലാണ് പ്രാർത്ഥന.

ലണ്ടനിൽ എത്തി ഇവിടുന്ന് കൊണ്ടുപോയ പെട്ടിയുടെ ചിത്രവും പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഞാനെടുത്തു നടന്ന കുട്ടിയാണ് ഇപ്പോൾ വിദേശത്ത് പഠിക്കാൻ പോകുന്നത് എന്ന് പറഞ്ഞ് കരയുകയായിരുന്നു പൂർണിമയുടെ അനിയത്തി. അച്ഛനും അമ്മയും അഭിനയ ലോകത്ത് തിളങ്ങുമ്പോൾ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് പിന്നണി ഗാനരംഗത്താണ് തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. പ്രാർത്ഥന തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് പ്രാർത്ഥന ആദ്യമായി ഗാനമാലപിച്ചത്. പിന്നീട് മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി.കൂടാതെ ടിയാൻ കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്. കൂടാതെ രേഭാവരേ എന്ന പാട്ടുപാടി ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.