ബ്രേക്ക് അപ്പിന്റെ വിഷമങ്ങൾ ഞാനും അനുഭവിച്ചിട്ടുണ്ട്, ഇപ്പോൾ അത് ഓർക്കുമ്പോൾ തമാശയായി തോന്നുന്നു, മനസ് തുറന്ന് അനുശ്രീ!!!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് അനുശ്രീ. ഒരു പിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി അനുശ്രീ നൽകിയിട്ടുണ്ട്. സമൂഹ്യമാധ്യമങ്ങളിൽ താരം വളരെ സജ്ജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം അതിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

അപ്പോഴിതാ തന്റെ ബ്രേക്ക് അപ്പിനെ കുറിച്ച് തന്റെ ആരാധകർക്കായി വെളിപ്പെടുത്തുകയാണ് താരം. പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റൊരാൾക്ക് കൊടുക്കുന്നത് ശരിയല്ല. എവിടെ പോകുന്നു എന്തിന് പോകുന്നു എന്നീ ചോദ്യങ്ങൾ ബോറാണ്.

മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹം നിലനിർത്തി കൊണ്ട് പോകേണ്ട ആവശ്യമില്ലെന്നും താരം കൂട്ടി ചേർത്തു. അതേസമയം പരസ്പര ധാരണയുണ്ടെങ്കിലേ പ്രേമം മുന്നോട്ട് പോവുകയുള്ളൂ എന്നും ബന്ധത്തിൽ രണ്ട് പേരും നല്ല സുഹൃത്തുക്കളായിരിക്കണമെന്നും താരം പറയുന്നു.

ബ്രേക്ക്അപ്പിന്റെ വിഷമങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട്. ഒരു വർഷത്തോളമെടുത്താണ് താൻ അതിൽ നിന്നും പുറത്ത് കടന്നതെന്നും താരം പറയുന്നു. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ അതെല്ലാം തമാശയായി തോന്നുന്നു എന്നും താരം പറയുന്നു.