
രാജാവിന്റെ മകൻ തന്നെ.!! ആരാധികക്ക് അപ്പുവിന്റെ സർപ്രൈസ് കണ്ടോ.!? പ്രണവ് മോഹൻലാൽ വീഡിയോ വൈറൽ.!! | Pranav Mohanlal Simple And Humble Attitude
Pranav Mohanlal Simple And Humble Attitude : മോളിവുഡിന്റെ സ്വന്തം താരപുത്രനും യുവ നായകനുമാണല്ലോ പ്രണവ് മോഹൻലാൽ. തന്റെ ചെറുപ്പകാലം തൊട്ടുതന്നെ നിരവധി സിനിമയിൽ മുഖം കാണിച്ചിരുന്ന താരം പിന്നീട് ജിത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തെ യുവ നായകനിരയിലേക്ക് എത്തിപ്പെടുകയായിരുന്നു. എന്നാൽ ഏതൊരു യുവതാരവും നേരിടുന്നത് പോലെയുള്ള നിരവധി ആക്ഷേപങ്ങളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നേരിട്ടിരുന്നു.
എന്നാൽ പിന്നീട് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ തന്റെ വിമർശകരെ തന്റെ ആരാധകരാക്കി മാറ്റുന്ന പ്രണവിനെയായിരുന്നു പിന്നീട് പ്രേക്ഷകർ കണ്ടിരുന്നത്. ഓൺ സ്ക്രീനിൽ എന്നപോലെതന്നെ ഓഫ് സ്ക്രീനിലും പലപ്പോഴും താരം ഏറെ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല താരത്തിന്റെ ലളിതമായ ജീവിതരീതിയും യാത്രകളും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മാത്രമല്ല ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ താൻ കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ യാത്രകളെ കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ട ഒരു ചെറു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്നെ കാണാനായി വീടിനടുത്ത് എത്തിയ തന്റെ കടുത്ത ആരാധികക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമായിരുന്നു താരം സമ്മാനിച്ചിരുന്നത്. തന്റെ പ്രിയ താരത്തെ കാണാനായി വീടിനടുത്തെത്തിയ ആരാധിയെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു പ്രണവ് മോഹൻലാൽ.
മാത്രമല്ല തങ്ങളുടെ ഇഷ്ട താരത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നുള്ള പെൺകുട്ടികളുടെ ആഗ്രഹത്തിനും താരം എതിര് നിന്നിരുന്നില്ല. ബിബിഷ സജീഷ് എന്ന ആരാധിക പങ്കുവെച്ച ഈയൊരു വീഡിയോ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രണവിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചു കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.