പ്രണവ് വീണ്ടും ഒരു അത്ഭുതമായി മാറുന്നു!! സം​ഗീതത്തിലും ആഗ്രകണ്യൻ; ഇങ്ങേരിത് വീണ്ടും ഞെട്ടിക്കുകയാണല്ലോ എന്ന് ആരാധകർ… | Pranav Mohanlal Playing Guitar Malayalam Viral

Pranav Mohanlal Playing Guitar Malayalam Viral : പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ താരത്തിന്റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാം ആണ് താരം കൂടുതലും ഉപയോഗിക്കാറ്.

ഇപ്പോഴിതാ അവിടെ ഗിറ്റാർ വായിക്കുന്ന റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്. ജീവിതത്തില്‍ താരം ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെയാണ്. ഗിറ്റാറ് വായിക്കുന്ന ഈ വീഡിയോക്ക് പുറകെ നിരവധി ആരാധകരാണ് കമന്റ്മായെത്തിയത്. ഏറെ ആരാധകരുള്ള യുവ നടന്നാണ് താരം. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിലൂടെ, സമൂഹത്തിലൂടെ, പർവ്വതങ്ങൾക്കു കീഴെ നിരന്തരം വെറുമൊരു സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പ്രണവ്.

പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു മലയാള ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം . കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണ് ഹൃദയം.

പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉണ്ടായിരുന്നത് ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന ഹൃദയത്തിലെ നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ഈ ചിത്രത്തിൽ അടയാളപ്പെടുത്തുന്നത്. വിജയരാഘവന്‍, ജോണി ആന്‍റണി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളെയും വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രങ്ങളായി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട് . സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ തന്നെ വിപണിയില്‍ എത്തിച്ചിരുന്നു

Rate this post