വെറുതെ അല്ല സിനിമയിൽ അഭിനയിക്കാത്തത്.!! പ്രണവ് ചിത്രങ്ങളിൽ അലിഞ്ഞു പോകാത്തവരായി ആരുണ്ട്.!? സന്തോഷം പങ്കുവെച്ച് താരപുത്രൻ.!! | Pranav Mohanlal Photography Screening Video Viral

Pranav Mohanlal Photography Screening Video Viral : പ്രണവ് മോഹൻലാൽ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. താര പുത്രന്മാരിൽ വേറിട്ട് നിൽക്കുന്ന വ്യക്തിയാണ് കൂടാതെ പൊതു സ്ഥലങ്ങളിൽ അധികം പ്രത്യക്ഷപെടാറില്ല പ്രണവ് മോഹൻലാൽ. ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത് പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റീൽ വിഡിയോ ആണ്. യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന പ്രണവിന്റെ ഈ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ യാത്രകൾക്ക് ഇടയിൽ പകർത്തിയ രസകരമായ നിമിഷങ്ങളാണ് പ്രണവ് വീഡിയോ രൂപത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തന്റെ യാത്രകൾക്കിടയിൽ പ്രണവ് ഒരുപാട് പരീക്ഷണം നടത്താറുണ്ട്. പ്രണവ് തന്റെ യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ആണ് റീൽ വീഡിയോ ആയി പങ്കുവെച്ചത്. താൻ പകർത്തിയ ചിത്രങ്ങളുടെ പ്രിന്റ് ചെയ്തതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മലയാളത്തിന്‍റെ തീയറ്ററുകള്‍ നിറച്ച ചിത്രമാണ് ഹൃദയം.

ഈ ചിത്രത്തിൽ നിന്നുള്ള വീഡിയോ ഉൾപ്പെടുത്തിയാണ് പ്രണവ് റീൽ വീഡിയോ ചെയ്തത്. പ്രണവ് ചിത്രങ്ങൾ പകർത്തുന്നതും പകർത്തിയ ചിത്രങ്ങൾ പ്രിന്റ് ചെയ്തതും കാണാം. നിരവധി ആരാധകർ ആണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അപ്പൂസേ ഇടയ്ക്ക് ഒരു മൂവി ഒക്കെ ചെയ്യാം, ഇതൊക്കെ ഹൃദയം മൂവിയിലെ അജു വര്ഗീസ് നെ കാണിച്ചു കൊടുക്കുന്ന ചിത്രങ്ങൾ അല്ലെ, അരുൺ നീലകണ്ഠൻ ഫോട്ടോഗ്രഫി ഇന്ക്ലൂടെസ്, എന്നിങ്ങനെയാണ് കമന്റുകൾ.

റോക്ക് ക്ലയിംബിങ് കൂടാതെ മരങ്ങളിൽ വലിഞ്ഞു കയറുന്നതും മൺകുടം നിർമിക്കുന്നതും അതോടൊപ്പം ഗിറ്റാർ വായിക്കുന്നത് വരെ പ്രണവിന്റെ ഹോബികളാണ്. മുൻപ് ഇദ്ദേഹം തന്റെ സ്പെയിൻ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഹൃദയം ആണ് പ്രണവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുക്കിയ. ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രം 50 കോടി കളക്ഷനും നേടി. പ്രണവിനോടൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിങ്ങനെയുള്ള താരനിരയാണ് ചിത്രത്തിൽ അരങ്ങേറിയത്.

4/5 - (1 vote)