മോൻ മണലിൽ അച്ഛൻ മണാലിൽ.!! മകനെ തിരിച്ചു വരിക അച്ഛൻ കാത്തിരിക്കുന്നു; പ്രണവ് മോഹൻലാൽ ചിത്രങ്ങൾക്ക് കമന്റുമായി ആരാധകർ.!! | Pranav Mohanlal Latest Photo In sand

Pranav Mohanlal Latest Photo In sand : സൂപ്പർസ്റ്റാർ മോഹൻലാലിൻ്റെ പുത്രനായ പ്രണവ് മോഹൻലാൽ സിനിമയിൽ എത്തുന്നതിന് മുൻപേ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ്.2002-ൽ തമ്പി കണ്ണന്താനത്തിൻ്റെ ചിത്രമായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്ന ഈ താരപുത്രൻ സ്വന്തം വ്യക്തിത്വത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

യുവനായകനായി ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച താരത്തിന് സിനിമയേക്കാൾ പ്രിയം യാത്രകളോടാണ്. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിൻ്റെ ഫോട്ടോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒറ്റയ്ക്കുള്ള വിദേശയാത്രകളും, സാഹസിക യാത്രകളൊക്കെ ഒരുപാടിഷ്ടപ്പെടുന്ന താരമാണ് പ്രണവ്. പ്രണവിൻ്റെ സാഹസിക വീഡിയോകൾ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതായിരുന്നു. താരജാഡ ഒട്ടുമില്ലാത്ത പ്രണവിനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിതും ഈ ഗുണങ്ങൾ തന്നെയാണ്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലായി മാറുന്നത്.താരത്തിൻ്റെ ഇഷ്ട രാജ്യമായ പോർച്ചുഗലിൽ ആണ് താരമിപ്പോൾ ഉള്ളത്.

അവിടെയുള്ള ടൈൽസും, വീടും പങ്കുവച്ചതിന് പിന്നാലെ താരത്തിൻ്റെ ചിരിച്ചു കൊണ്ട് കടൽതീരത്തിരിക്കുന്ന ഫോട്ടോയും കാണാം. താരത്തിന് ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. ഇത്തരം ഫോട്ടോകൾ കാണുമ്പോൾ തന്നെ പ്രണവ് മോഹൻലാൽ വീണ്ടും നാടുവിട്ടോ എന്നാണ് പ്രേക്ഷകർ ആദ്യം തിരക്കുന്നത്.

‘റിയൽ ലൈഫ് ചാർളിയെന്നും, ഷൂട്ടുതുടങ്ങാറായി കറക്കം നിർത്തി വാ, തുടങ്ങി രസകരമായ കമൻറുകൾക്ക് പിന്നാലെ മകനെ തിരിച്ചു വരിക, മോഹൻലാൽ എന്നൊരു കമൻറും ആരാധകർ പങ്കുവച്ചു. താരത്തോടുള്ള സ്നേഹമാണ് ഓരോ കമൻറിലും കാണുന്നത്. സ്വന്തം സിനിമ റിലീസാവുന്ന വേളയിൽ പോലും യാത്രകളിൽ സന്തോഷം കണ്ടെത്തുന്ന പ്രണവിൻ്റെ യാത്രാ പ്രേമം എല്ലാവർക്കും അറിയാവുന്നതുമാണ്. ഒരു നടൻ എന്നതിലുപരി ഒരു സഹസംവിധായകനായും പ്രണവ് മികവ് തെളിയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ്റെ ചിത്രമായ ഹൃദയത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.