മല കയറുന്നതിനിടെ കൈവിട്ട് താഴേക്ക്!! പ്രണവ് രക്ഷപെട്ടത് തലനാരിഴക്ക്; വീഡിയോ കണ്ട് ഞെട്ടലോടെ ജനം… | Pranav Mohanlal Adventure Video Goes Viral Malayalam

Pranav Mohanlal Adventure Video Goes Viral Malayalam : യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ. പൊതു സ്ഥലങ്ങളിൽ അധികം പ്രത്യക്ഷപെടാറില്ലാത്ത പ്രണവ് മോഹൻലാൽ താര പുത്രന്മാരിൽ വേറിട്ട് നിൽക്കുന്ന വ്യക്തിയാണ്. ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത് പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റീൽ വിഡിയോ ആണ്. യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന പ്രണവിന്റെ ഈ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ യാത്രകൾക്ക് ഇടയിലെയും വർക്ക് ഔട്ട്‌ ചെയ്യുന്നത്തിന്റെയും ഉൾപ്പടെ വളരെ രസകരമായ നിമിഷങ്ങളാണ് പ്രണവ് വീഡിയോ രൂപത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തന്റെ യാത്രകൾക്കിടയിൽ താരം ഒരുപാട് പരീക്ഷണം നടത്താറുണ്ട്. റോക്ക് ക്ലയിംബിങ് കൂടാതെ മരങ്ങളിൽ വലിഞ്ഞു കയറുന്നതും മൺകുടം നിർമിക്കുന്നതും അതോടൊപ്പം ഗിറ്റാർ വായിക്കുന്നത് വരെ പ്രണവിന്റെ ഹോബിസ് ആണ്. ഈ ചിത്രങ്ങളും വീഡിയോയും എവിടെ നിന്നാണെന്ന് പ്രണവ് വ്യക്തമാക്കി യിട്ടില്ല .

മുൻപ് താരം തന്റെ സ്പെയിൻ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ച വീഡിയോയുടെ താഴെ ആരാധകരുടെ കമന്റുകൾ ഇങ്ങനെയാണ് ‘ റിയൽ ലൈഫ് ചാർളി, ജാക്കി ചാൻ തനി നാടൻ, മലയാളികളുടെ ടർസൻ എന്നൊക്കെയാണ്. ഈ വിഡിയോയ്ക് പ്രണവ് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്. ” ഇൻസ്റ്റാഗ്രാം സീമ്സ് ടു ബി എബൌട്ട്‌ ക്യാപ്ച്ചറിങ് പെർഫെക്ട് മോമെൻറ്സ്, സൊ ഹിയർ ഈസ്‌ എ ലിറ്റിൽ കളക്ഷൻ ഓഫ് നോട്ട് സൊ പെർഫെക്ട് മോമെൻറ്സ് ഇൻസ്റ്റഡ്” ഹൃദയം എന്ന ചിത്രത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ പ്രണവ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലും തരംഗമാവാറുണ്ട്.

പ്രണവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുക്കിയ ഹൃദയം ആണ്. ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രം 50 കോടി കളക്ഷനും നേടി. പ്രണവിനോടൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അരങ്ങേറിയത്.

Rate this post