പൊതുവേദിയിൽ തിളങ്ങി താരദമ്പതിമാരായ ദിലീപും കാവ്യയും ചിത്രങ്ങൾ വൈറൽ!!!

മലയാള സിനിമയിലെ എക്കാലകത്തേയും മികച്ച ജോഡികളാണ് ദിലീപും കാവ്യയും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ ജോഡികളാണ്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ശേഷമാണ് ദിലീപ് ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത്. പിന്നീട് മലയാള സിനിമയിലെ മാറ്റി വയ്ക്കാനാവാത്ത വ്യക്തിയായി മാറുകയായിരുന്നു അദ്ദേഹം.

ഇക്കാലയളവിൽ സഹസംവിധായകൻ ആയും നടനായും, പ്രൊഡ്യൂസർ ആയും അദ്ദേഹം പകർന്നാട്ടം നടത്തി. ആദ്യം മഞ്ജു വാര്യരെ വിവാഹം ചെയ്‌തെങ്കിലും പിന്നീട് ഇവർ ബന്ധം വേർപിരിഞ്ഞു. പിന്നീടാണ് ദിലീപ് കാവ്യ ജോഡികള് വിവാഹിതരാവാൻ തീരുമാനിക്കുന്നത്.

വളരെ അപൂർവമായാണ് ഇരുവരും പൊതു വേദിൽ എത്താറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ദിലീപും കാവ്യയും ഒരു പൊതുവേദിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയത്.

ഇപ്പോഴിതാ അതിന് ശേഷം വന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് ഇവരുവരും മലയാള സിനിമയിലെ ഇഷ്ട ജോഡികൾ ആയി മാറുകയായിരുന്നു. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട പറഞ്ഞ കാവ്യ ഇനി എപ്പോൾ തിരിച്ചു വരും എന്ന ചിന്തയിലാണ് ആരാധകർ.