വീണ്ടും കിടുക്കാച്ചി ലുക്കിൽ പൂർണിമ, ഗോവയിൽ അടിച്ചുപൊളിച്ച് പ്രേക്ഷകരുടെ സ്വന്തം പൂർണിമയും മക്കളും, വീഡിയോ തരംഗമാകുന്നു!!!

0

മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നടിമാത്രമല്ല മറിച്ച് ഒരു തിരക്കുള്ള ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. താരത്തിന്റെ ഡിസൈനുകളെല്ലാംതന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

അവധി ആഘോഷിക്കാൻ പൂർണിമയും മക്കളും ഇപ്പോൾ ഗോവയിലാണ്. അവിടെ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് പൂർണിമ തന്റെ ആരാധകർക്കായി പങ്ക് വയ്ക്കാറുള്ളത്. ഇപ്പോഴിതാ പൂർണിമയുടെ ഒരു പുതു പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

അതീവ ഗ്ലാമറസ് ആയാണ് താരം വീഡിയോയിൽ എത്തുന്നത്. ഗേൾ ലിവ് യുവർ ലൈഫ് എന്ന കുറിപ്പോടെയാണ് പൂർണിമ തന്റെ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. ഏറെ സന്തോഷത്തിലാണ് താരം എന്നുള്ളത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.


വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി പേരാണ് അതിന് കമന്റ് ചെയ്തിട്ടുള്ളത്. ചിലപ്പോഴെല്ലാം താരത്തിന്റെ വസ്ത്രധാരണ രീതി വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ പ്രേക്ഷകർ ഇടാറുണ്ട്. എന്തായാലും വൻ സ്വീകാര്യതയാണ് പൂർണിമയുടെ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുള്ളത്.