മധുരപ്പതിനാറിലെത്തിയ മകൾ ആശംസകളുമായി പൂർണിമ ഇന്ദ്രജിത്ത്. പോസ്റ്റ് വൈറൽ!!!

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട കുടുംബമാണ് സുകുമാരന്റേത്. ഈ കുടുംബത്തെ കുറിച്ചുള്ള വാർത്തകൾ ഏപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൂർണിമ – ഇന്ദ്രജിത്ത് ദമ്പതിമാരുടെ മകൾ പ്രാർത്ഥനയുടെ പതിനാറാം ജന്മദിനത്തിൽ മകൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അമ്മ. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ . സുന്ദരിയായ മകളേ, പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് പൂർണിമ തന്റെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകൾക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സംവിധായികയും ചലച്ചിത്രതാരവുമായ ഗീതു മോഹൻദാസ്. ഹാപ്പി സ്വീറ്റ് 16 ഡോൾ എന്നാണ് ഗീതുവിന്റെ ആശംസ കുറിപ്പ്. സമൂഹ്യമാധ്യമങ്ങളിൽ വളരെ സജ്ജീവമാണ് പ്രാർത്ഥന. ഒരു മികച്ച ഗായിക കൂടിയാണ് പ്രാർത്ഥന. മലയാളും ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകൾ ഗാനം ആലപിച്ച വീഡിയോകൾ പ്രാർത്ഥനയുടേതായി ഉണ്ട്.

മോഹൻലാൽ, ടിയാൻ തുടങ്ങി മലയാളത്തിൽ ചില സിനിമകളിലും പ്രാർത്ഥന ഗാനം ആലപിച്ചിട്ടുണ്ട്. ഈ അടുത്തിടെ ബോളിവുഡ് ഗാന ശാഖയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത തായ്ഷിന് വേണ്ടി ‘രേ ബാവരേ’ എന്ന ഗാനമാണ് പ്രാർത്ഥന ആലപിച്ചത്. പാട്ടിന്റെ വീഡിയോ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications