ഏവർക്കും പ്രാണ പൊന്നോണം; നെൽ കതിർ കയ്യിലേന്തി മലയാളികളുടെ ഇഷ്ടതാരം പൂർണിമ ഇന്ദ്രജിത്ത്… | Poornima Indrajith Pranaah Onam

Poornima Indrajith Pranaah Onam : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത പൂര്‍ണ്ണിമ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും ഇക്കാലയളവില്‍ അവതാരകയായും മറ്റും പൊതുവേദികളില്‍ സജീവമായിരുന്നു.

ഒപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അഭിനയ രംഗത്തും ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തന്റെതായ കഴിവ് തെളിയിച്ച പൂര്‍ണ്ണിമ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

പതിവിൽ നിന്ന് വ്യത്യസ്തമായി തനി കാഷ്വൽ ലുക്കിൽ ഗ്രീൻ ടോപ്പും പ്രിന്റഡ് സ്കേർട്ടും ധരിച്ചു ചിങ്ങം ഒന്നിന് എല്ലാവർക്കും ആശംസകൾ നേർന്ന് കയ്യിൽ നെല്ലിൻ കുലകളുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തൻവി ആസ്മിയാണ് പൂർണിമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു പൂര്‍ണിമ. ഇടക്കാലത്ത് അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടുമൊരു ചെറിയ ഇടവേളയെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൂര്‍ണിമ. ബോളിവുഡിലൂടെയാണ് പൂര്‍ണിമ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് സിനിമാപ്രേമികളില്‍ നിന്നും ലഭിച്ചു വരുന്നത്. ഇപ്പോഴിതാ പൂര്‍ണിമയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നിവിന്‍ പോളി നായകനായ തുറമുഖമാണ് പുതിയ സിനിമ. ഇന്ദ്രജിത്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം.