പൂർണിമ ഇത്ര സിംപിൾ ആയിരുന്നോ!? പണിക്കാർക്കൊപ്പം കളിച്ചും ചിരിച്ചും അവരിൽ ഒരാളായി താരപതി; സ്വന്തം ഡിസൈനിൽ സ്വയം തിളങ്ങുന്നു… | Poornima Indrajith A Day Video Viral Entertainment News Malayalam

Poornima Indrajith A Day Video Viral Entertainment News Malayalam : അഭിനേത്രി, ഫാഷൻ ഡിസൈനർ ടെലിവിഷൻ അവതാരക എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്. വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ ഇന്ദ്രജിത്ത് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. സിനിമ നടനായ ഇന്ദ്രജിത്ത് ആണ് താരത്തിന്റെ ഭർത്താവ്. ഇവർക്ക് രണ്ടു മക്കളാണുള്ളത്.

പ്രാർത്ഥന ഇന്ദ്രജിത്ത് നക്ഷത്ര ഇന്ദ്രജിത്ത്. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. ഫാഷൻ ഡിസൈനിങ് രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ സ്വന്തം സ്ഥാപനമാണ് പ്രാണ.

ഈ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ കൊണ്ടുവരാറുണ്ട്. താരം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് തുറമുഖം. ഈ ചിത്രത്തിൽ മികച്ച ഒരു വേഷം തന്നെയായിരുന്നു താരം കൈകാര്യം ചെയ്തത്.അഭിനയ ലോകത്തുനിന്നും താരം വളരെക്കാലം വിട്ടു നിന്നിരുന്നു. അതിനുശേഷം ആണ് തുറമുഖം എന്ന ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് താരം കടന്നുവന്നത്. സിനിമ മേഖല എന്നതുപോലെ തന്നെ താരത്തിന് വളരെയധികം ഇഷ്ടപ്പെട്ട മേഖലയാണ് ഫാഷൻ ഡിസൈനിങ്.

ഇപ്പോൾ ഇതാ തിരക്കുകളിൽ നിന്നെല്ലാം വിട്ടു തന്റെ ജോലിയിലേക്ക് തിരിച്ചുവരികയാണ് പൂർണിമ ഇന്ദ്രജിത്ത്.” All in a days work” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.. പ്രാണ തന്റെ സംരംഭത്തിൽ തന്നെ ഡിസൈൻ ചെയ്ത പുതിയ വസ്ത്രം ധരിച്ച പൂർണിമയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഇത് തന്റെ സ്ഥാപനമായ പ്രാണ യിലൂടെ ഡിസൈൻ ചെയ്തതാണ് എന്ന് പൂർണിമ ഇന്ദ്രജിത്ത് തന്നെയാണ് ഒഫീഷ്യൽ പേജിലൂടെ അറിയിച്ചിരിക്കുന്നത്…

Rate this post