20-ാം വിവാഹ വാർഷികവും പ്രിയ പാതിയുടെ പിറന്നാളും!! സുകുമാരൻ കുടുംബത്തിൽ ആഘോഷ രാവ്; സന്തോഷം പങ്കുവെച്ച് താരം… | Poornima And Indrajith Sukumaran Wedding Anniversary Malayalam

Poornima And Indrajith Sukumaran Wedding Anniversary Malayalam : മലയാള ചലച്ചിത്രരംഗത്തും ഫാഷൻ ലോകത്തും ടെലിവിഷൻ ഷോകളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. സിനിമ രംഗത്ത് വളരെക്കാലമായി സജീവമല്ലെങ്കിലും ടിവി ഷോകളിലും ഫാഷൻ ഡിസൈനിങ് രംഗത്തും താരം നിറസാന്നിധ്യമാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പൂർണിമയുടെ കുടുംബം ഒരു താര കുടുംബമാണ്. ഭർത്താവ് ഇന്ദ്രജിത്തും മക്കളും എല്ലാം സിനിമ മേഖലയിലെ സജീവ സാന്നിധ്യം തന്നെ. മകൾ പ്രാർത്ഥനയുടെ വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വളരെ പ്രാധാന്യമുണ്ട്. പ്രാർത്ഥന ലണ്ടനിൽ പോയത് അടക്കമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ പൂർണിമയ്ക്ക് വേണ്ടി മകൾ പ്രാർത്ഥന ഇന്ദ്രജിത്തും ഭർത്താവ് ഇന്ദ്രജിത്തും ഓരോ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുകയാണ്. ഭർത്താവ് ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത് ഇരുവരുടെയും വെഡിങ് ആനിവേഴ്സറിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. ഇത് ഇരുവരുടെയും ഇരുപതാം വിവാഹ വാർഷികമാണ്. കൂടാതെ പൂർണിമയുടെ പിറന്നാളും. “ശാരീരികമായും മാനസികമായും ഇത് നിനക്ക് അത്ര സുഖകരമല്ലാത്ത വർഷം ആണെന്ന് എനിക്കറിയാം. പക്ഷെ അതിനെ നീ കൈകാര്യം ചെയ്ത രീതി, നീ എത്ര ശക്തയാണെന്ന് എന്നെ ബോധ്യപ്പെടുത്തി. വർഷങ്ങളായി എന്റെ ശക്തിയായി നിന്നതിന് നന്ദി.

എന്റെ വിജയത്തിന്റെ തൂണുകളായി നിന്നതിന് നന്ദി.എന്നെ ഒരുപാട് സ്നേഹിച്ചതിന് നന്ദി… നിനക്ക് ജന്മദിനാശംസകൾ നേരുന്നു. ഒപ്പം ഞങ്ങൾക്ക് ആശംസകൾ നേരുന്നു വളരെ സന്തോഷം 20-ാം വാർഷികം. ഇനിയും ഒരുപാട് വർഷത്തെ ഒരുമയും സഹവാസവും നമുക്ക് ഉണ്ടാവട്ടെ… ഞാൻ നിന്നെ സ്നേഹിക്കുന്നു… ഇതിനോടൊപ്പം തന്നെ മകൾ പ്രാർത്ഥനയും ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. “ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. ഒരാളുടെ ജന്മദിനത്തിനായി സങ്കടകരമായ വരികൾ എഴുതാൻ ഞാൻ ആരാണ്.

പക്ഷേ ഞാൻ ഇന്ന് വളരെ അകലെയായതിനാൽ ഞാൻ വിഷമിക്കുന്നു. ഒരു മനുഷ്യനായിരിക്കാൻ എന്നെ പഠിപ്പിച്ച വ്യക്തി. എന്ത് വന്നാലും എന്നെ കൈവിടാത്ത വ്യക്തി. എങ്ങനെ ക്ഷമിക്കണമെന്നും എല്ലാത്തിലും എന്നെത്തന്നെ സ്നേഹിക്കണമെന്നും എന്നെ പഠിപ്പിച്ചു. നിങ്ങളില്ലാതെ എനിക്ക് ഈ ലോകത്തിലെ എല്ലാം അർത്ഥശൂന്യമാകും. എന്റെ ജീവിതത്തിൽ എല്ലാം പുതിയതാണ്,എന്നാൽ ഞാൻ നിങ്ങളുടേതാണ്, കാരണം ഞാൻ നിങ്ങളാണ്. എന്റെ എല്ലാമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങളും എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു. ഒരായിരം ജന്മദിനാശംസകൾ അമ്മ.

Rate this post