ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവി വധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ!! മച്ചാനെ പൊന്നുപോലെ നോക്കാൻ ഇനി ഈ പൊന്നിൻകുടം ഇവിടെയുണ്ട്… | Podi Rob Dr Robin Radhakrishnan Revels His Love With Arati Podi

Podi Rob Dr Robin Radhakrishnan Revels His Love With Arati Podi : ബിഗ്‌ബോസ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ദിൽഷക്ക് ശേഷം ഡോക്ടർ റോബിന്റെ ജീവിതത്തിലെ നായികയാവാൻ തിരഞ്ഞെടുക്കപ്പെടുന്നത് ആര് എന്നത് ഏവരും ഉറ്റുനോക്കിയ ഒരു കാഴ്ച തന്നെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് റോബിൻ ആരതി പൊടിയ്ക്ക് ഒപ്പമുള്ള ചില റൊമാന്റിക്ക് ഫോട്ടോസ് പങ്കുവെച്ചത്. എന്റേത്,അത് ഔദ്യോഗികമാണ് എന്നാണ് ആരതിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റോബിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്കും കമ്മന്റും ആയി എത്തിയത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴും റോബിൻ ഇതേപറ്റി സംസാരിച്ചിരുന്നു.

“എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന വാർത്തകൾ ഒരുപാട് കാണുന്നുണ്ട്. പക്ഷേ ഒന്നും കഴിഞ്ഞിട്ടില്ല. വിവാഹം ഉറപ്പിച്ചു എന്നത് സത്യം. ആള് ആരതി തന്നെ. ഇത്‌ എന്റെ ലൈഫ് തന്നെയാണ്. ആരതി പൊടി എന്ന ലൈഫ്. ഞാൻ ഇത്ര ഉറക്കെ പറയുന്നത് എന്താ എന്ന് ചിലപ്പോൾ നിങ്ങൾ ചോദിക്കും. എന്നെ ഇഷ്ടപെടുന്ന ഒരുപാട് ആളുകളുണ്ട്. കുറച്ച് പേർ എന്നെ ഡീഗ്രേഡ് ചെയ്യാനുമുണ്ട്” ബിഗ് ബോസ് സീസൺ നാലിന്റെ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.

വിജയകിരീടം താരത്തിന് ലഭിച്ചില്ലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ സ്വീകരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇത്‌ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ്ഗ്‌ബോസ് ചരിത്രത്തിലില്ല. എന്താണെങ്കിലും ആരതിക്ക് ഭാഗ്യം ലഭിച്ചല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ദിൽഷ ഇതെങ്ങനെ സഹിക്കും എന്നും ചോദ്യങ്ങളുണ്ട്.